ജയ്പൂര്‍: നടുറോഡില്‍വെച്ച് സ്ത്രീകളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് ഡോക്ടർമാർ. രാജസ്ഥാനിലെ ബാര്‍മെര്‍ ജില്ലയിലാണ് സംഭവം. ഷോക്കേറ്റ് മരിച്ച സ്ത്രീകളുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചെങ്കിലും
മോര്‍ച്ചറി 100 കിലോമീറ്റര്‍ അകലെയായതിനാൽ കുടുംബാംഗങ്ങളുടെ സൗകര്യത്തിന് വേണ്ടി നടുറോഡിൽ പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു.
വീടിന് മുകളില്‍ തുണി വിരിയ്ക്കുന്നതിനിടെയാണ് 30 കാരിയായ മായ കന്‍വാറിന് ഷോക്കേറ്റത്. മായയെ രക്ഷിക്കാനെത്തിയ ഭര്‍തൃമാതാവ് രാജാ ദേവിയ്ക്കും ഭര്‍തൃപിതാവ് പദം സിംഗിനും ഷോക്കേറ്റു. മൂന്ന് പേരെയും തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് സ്ത്രീകളും മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഡോക്ടര്‍മാര്‍ ആശുപത്രിയ്ക്ക് പുറത്ത് വച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്തതിനെ തുടർന്ന് നാട്ടുകാരും പ്രതിഷേധിച്ചു. സംഭവത്തില്‍ രാജസ്ഥാന്‍ ആരോഗ്യ മന്ത്രാലയം ആശുപത്രി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments