പാറശാല : മധുര -പുനലൂർ പാസഞ്ചർ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന രണ്ടര കിലോ ചന്ദനം പിടികൂടി. സീറ്റിനടിയിൽ രണ്ട് ബാഗുകളിലായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു. പോലീസ് ബാഗ് പരിശോധിക്കുന്നതിനിടെ ഉടമ രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു. പിടിച്ചെടുത്ത ചന്ദനം വനം വകുപ്പിന് കൈമാറും.
Post Your Comments