Latest NewsKerala

ശബരിമലയിലെ സ്ത്രീപ്രവേശനം : ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രതികരണം

ഒരോ ക്ഷേത്രാചാരവും വ്യത്യസ്തം

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ശോഭ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ. സുപ്രീം കോടതിയുടേതായി പുറത്തുവന്ന വിധിയെ അന്തിമായി കണക്കാക്കാന്‍ ആവില്ലെന്നും വിധിന്യായത്തിന്റെ പൂര്‍ണരൂപം പുറത്തുവരണമെന്നും ശോഭ പ്രതികരിച്ചു. ഓരോ ക്ഷേത്രാചാരവും വ്യത്യസ്തമാണെന്നും ബിജെപി നേതാവ് പറഞ്ഞു.

ഭക്തിയുള്ള സ്ത്രീകളാണ് അമ്പലത്തില്‍ പോകുന്നത്. സുപ്രീംകോടതി വിധി പ്രകാരം അവരാണ് ക്ഷേത്രത്തില്‍ പോകണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നത്. അവര്‍ കോടതി വിധി പ്രകാരം നീങ്ങുമെന്ന് വിശ്വസിക്കുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ആചാരപ്രകാരമാണ് അവര്‍ മുന്നോട്ടുപോവുക. അവര്‍ക്ക് നിയമത്തിന്റെ പരിരക്ഷ ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.

വിധിന്യായത്തിന്റെ മുഴുവന്‍ കോപ്പിയും പുറത്തുവന്നിട്ടില്ല. ആ വിധിന്യായത്തില്‍ തന്നെ വനിതാ ജഡ്ജ് വിരുദ്ധമായ അഭിപ്രായമാണ് പറഞ്ഞത്. അതുകൊണ്ട് പുനപരിശോധനാഹര്‍ജി കൊടുക്കാന്‍ സാധിക്കും. കോടതിക്കും മുമ്ബ് രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ് ശബരിമലയും അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അനുഷ്ഠാനങ്ങളെ മാറ്റുന്നതാണിപ്പോള്‍. ആചാര അനുഷ്ഠാനങ്ങള്‍ കോടതി ഇടപെടേണ്ടതില്ല എന്ന് വിധിന്യായത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.

സ്ത്രീ-പുരുഷ സമത്വത്തെ ഉദാഹരിച്ചുകൊണ്ടാണ് വിധിന്യായം പുറപ്പെടുവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് ക്ഷേത്ര അനുഷ്ഠാനങ്ങള്‍ പാലിക്കാനേ ഭക്തരായ സ്ത്രീകള്‍ തയ്യാറാകൂ. ഇപ്പോഴത്തെ വിധിക്ക് കാരണക്കാരിയായ തൃപ്തി ദേശായിയെ തടയുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എങ്കിസും ഈ വിധിന്യായം അന്തിമമല്ല. ഫൈനലായിട്ടുള്ള വിധിന്യായത്തിന് എല്ലാവരും കാത്തിരിക്കുകയാണ്. ടൂറിസ്റ്റ് സ്ഥലം പോലെ ശബരിമല വന്നിട്ട് കണ്ടുപോകാമെന്ന് ആരും കരുതുമെന്ന് വിശ്വസിക്കുന്നില്ല. തൃപ്തി ദേശായിക്ക് ശബരിമല അയ്യപ്പനെ കാണേണ്ട ഒരു കാര്യവുമുണ്ടെന്ന് തോന്നുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button