Latest NewsInternational

ബലാത്സംഗ കുറ്റവാളികളുടെ ലൈംഗികശേഷി മരുന്ന് കുത്തിവെച്ച് നശിപ്പിക്കുന്നു

അസ്താന: കുട്ടികളെ പീഡിപ്പിച്ച കുറ്റവാളികളുടെ ലൈംഗികശേഷി നശിപ്പിക്കുന്നു. നിയമം പ്രാബല്യത്തിലാക്കി ഈ രാജ്യം. കസാഖിസ്ഥാനിലാണ് ഈ നിയമം പ്രാബല്യത്തിലായത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 2000 കുറ്റവാളികളുടെ ലൈംഗിക ശേഷി നശിപ്പിക്കാനാണ് കസാഖിസ്ഥാന്‍ ഒരുങ്ങുന്നത്. രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് പുതിയ ശിക്ഷാരീതി. പുതിയ പദ്ധതിക്കായി ഏകദേശം 19 ലക്ഷം രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പദ്ധതിക്ക് പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവ് അംഗീകാരം നല്‍കി.

കുട്ടികളെ പീഡിപ്പിച്ച കേസില്‍ 2016 ഏപ്രിലില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ തുര്‍കിസ്ഥാന്‍ മേഖലയില്‍ നിന്നുള്ളയാളെയാണ് ആദ്യം ഈ ശിക്ഷയ്ക്ക് വിധേയനാക്കുക. ആരോഗ്യമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഇയാള്‍ക്ക് കുത്തിവയ്പ്പ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ മരുന്നുപയോഗിച്ച് ഷണ്ഡീകരിക്കാനുള്ള നിയമം കസാഖിസ്ഥാന്‍ ഈ വര്‍ഷം ആദ്യം പാസാക്കിയിരുന്നു.

ക്രിപ്റ്റോടെറോണ്‍ എന്ന മരുന്ന് കുത്തിവച്ചാണ് ലൈംഗിക ശേഷി നശിപ്പിക്കുന്നത്. ശസ്ത്രക്രിയയിലൂടെ നടത്തിയാല്‍ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിനാലാണ് മരുന്നു കുത്തിവച്ചുള്ള ഷണ്ഡീകരണത്തിന് കസാഖിസ്ഥാന്‍ ഭരണകൂടം അംഗീകാരം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button