തിരുവനന്തപുരം: കാറ്റാടി യന്ത്രത്തിന്‍റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സരിത എസ്. നായര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി സരിതക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു . ഇതിനെതിരേയാണ് സരിത ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം സ്വദേശി അശോക് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള ലെംസ് പവര്‍ ആന്‍ഡ് കണക്‌ട് എന്ന സ്ഥാപനത്തിന് തിരുവനന്തപുരം ജില്ലയിലെ കാറ്റാടി യന്ത്രങ്ങളുടെ മൊത്തം വിതരണ അവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്യുകയും ഇതിന് പ്രതിഫലമായി 450000 രൂപ വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഉടമ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇങ്ങനെ ഒരു കമ്പനി ഇല്ലെന്ന് വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പിനിരയായ വ്യക്തി പോലീസില്‍ പരാതി നല്‍കി. ആ കേസിന്‍മേലാണ് കോടതി ഇപ്പോള്‍ സരിതക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്. 2009 ലാണ് തട്ടിപ്പ് നടന്നത് . ബിജു രാധാകൃഷ്ണന്‍, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
Post Your Comments