KeralaLatest News

നാളെ പുരുഷന്മാര്‍ പ്രസവിക്കണം എന്ന് പറയുമോ? വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

ഫേസ്ബുക്കിലൂടെയായിരുന്നു പണ്ഡിറ്റിന്റെ പ്രതികരണം

കോഴിക്കോട്: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച്‌ കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ആചാര അനുഷ്ടാനങ്ങളില്‍ വിശ്വസിക്കുന്ന ഒരു യഥാര്‍ത്ഥ ഭക്തന് ഈ വിധി കാരണം യാതൊരു മാനസിക ചാഞ്ചല്യവും ഉണ്ടാകില്ലെന്നും തെറ്റ് ചെയ്യേണ്ടവര്‍ അത് ചെയ്തുകൊണ്ടേ ഇരിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു പണ്ഡിറ്റിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

Dear facebook Family,
ഒരു ഭാര്യയ്ക്ക് ഭർത്താവില് വിശ്വാസം ഉണ്ടാവുകയും അത് പോലെ ഒരു ഭർത്താവിന് ഭാര്യയിലും വിശ്വാസവും സ്നേഹവും ഉണ്ടാവുകയും സ്വന്തം ആണെന്ന് വിചാരിച്ച് ജീവിച്ചാൽ സമാധാനമായ് ജീവിക്കാം.

ഈ വിധി വന്നാലും വന്നില്ലെങ്കിലും ഇത് ചെയ്യുന്നവർ ചെയ്യും ചെയ്യരുതെന്ന് ഉറച്ച തീരുമാനം ഉള്ളവർ ചെയ്യില്ല.

കോടതി അംഗീകരിച്ചു എന്നു വച്ചു മതില് ചാടാൻ പോയാൽ ചിലപ്പോൾ സദാചാരപോലീസുകാർ തല്ലാം , പ്രശ്നം ഉണ്ടാക്കാം. അത് ഏവരും കരുതി ഇരിക്കുക.

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോർട്ട് വിധി വന്നല്ലോ. കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാല് ആചാര അനുഷ്ടാനങ്ങളില് വിശ്വസിക്കുന്ന
ഒരു യഥാർത്ഥ ഭക്തന് ഈ വിധി കാരണം യാതൊരു മാനസിക ചാഞ്ചല്യവും ഉണ്ടാവില്ല….തെറ്റ് ചെയ്യേണ്ടവർ അത് ചെയ്തുകൊണ്ടേ ഇരിക്കും, അതിനെ പറ്റി ഒരു യഥാർത്ഥ ഭക്തൻ വ്യാകുലപ്പെടേണ്ട കാര്യം ഇല്ല . ഇതെല്ലാം രാഷ്ട്രീയമായ കടന്നു കയറ്റത്തിന്റെ തിക്താനുഭവം …
സ്വാമി ഭക്തർ വ്യാകുലപ്പെടരുത്..

അധികം വൈകാതെ ഇന്ത്യയിലും പാശ്ചാത്യ സംസ്കാരത്തിന്റെ അഴിഞ്ഞാട്ടം ഉണ്ടാകുമോ?

(വാൽകഷണം:- . നാളെ പുരുഷന്മാർ പ്രസവിക്കണം എന്നുടെ പറഞ്ഞു വരുമോ…. സമത്വം വേണ്ടേ… വിവാഹ സമയത്ത് പുരുഷൻ താലി ചാർത്തുന്നതിന് പകരം സ്ത്രീ പുരുഷന് ചാർത്തുന്നതല്ലേ ഹീറോയിസം… ഇനി ധൈര്യമായ “ചിന്ന വീട് ” സെറ്റപ്പ് നടത്താം എന്ന് ആരെങ്കിലും ചിന്തിച്ചാൽ തെറ്റു പറയുവാൻ പറ്റുമോ?

പാവം അവിഹിത സീരിയലുകാർ … പുതിയ വിധി കാരണം മെഗാ സീരിയലുകളുടെ കഥ മൊത്തം മാറ്റി എഴുതേണ്ടി വരും.’ കഷ്ടം’ )

shortlink

Related Articles

Post Your Comments

Related Articles


Back to top button