സിയൂള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റൺ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നെഹ്വാള് പുറത്ത്. ജപ്പാന്റെ നസോമി ഒക്കുഹാരയോടാണ് സൈന പരാജയപ്പെട്ടത്. അഞ്ചാം സീഡ് സൈന ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു പരാജയം. സ്കോര്‍: 21-15, 15-21, 20-22. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവില്‍ 20-22 ന് ഒക്കുഹാര മത്സരം സ്വന്തമാക്കുകയായിരുന്നു.
Post Your Comments