തിരുവനന്തപുരം : ശബലിമലയിലെ സ്ത്രീ പ്രവേശനത്തെ നഖശിഖാന്തം എതിര്‍ക്കും എന്ന സന്ദേശം നല്‍കികൊണ്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. വിധി പ്രതീക്ഷിച്ചിരുന്നതാണെന്നും സമാനമനസ്കരോടു കൂടി ആലോചിച്ചു റിവ്യൂ ഹര്‍ജി നല്‍കുമെന്നും എ.എച്ച്.പി ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് ഫെയ്സ്ബുക്കില്‍ കുറിച്ചു. വരും ദിവസങ്ങളില്‍ കനത്ത പ്രക്ഷോഭ പരിപാടികള്‍ക്കാണ് എ.എച്.പി യും അവരുടെ യുവജന വിഭാഗമായ രാഷ്ട്രീയ ബജ്രംഗ്ദളും രൂപം നല്‍കുന്നത് എന്നാണ് അറിയുന്നത്.
Post Your Comments