ചെന്നൈ: ചെന്നൈയില്‍ വസ്തര വ്യാപാരിയുടെ വീട്ടില്‍ നിന്ന്് നൂറ് കോടിയോളം വിലയുള്ള 90 വിഗ്രഹങ്ങള്‍ കണ്ടെത്തി. അടുത്തകാലത്ത് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്ന് വ്യാപകമായി വിഗ്രഹമോഷണങ്ങള്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളുടെ വീട്ടില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. സെയ്ദാപേട്ടിലെ വസ്ത്രവ്യാപിരിയായ റണ്‍ബീര്‍ഷായുടെ വീട്ടില്‍ നിന്നാണ് മോഷ്ടിച്ച വിഗ്രഹങ്ങള്‍ കണ്ടെടുത്തത്.
നൂറ് വര്‍ഷങ്ങള്‍ക്ക് മുകളില്‍ പഴക്കമുള്ള വിഗ്രഹങ്ങളാണ് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കണ്ടെത്തിയത്. ഇതിനു പുറമേ തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് നഷ്ടപ്പെട്ട രത്‌നങ്ങളും വിളക്കുകളും കണ്ടെത്തി. വ്യാപാരിയുടെ വീട്ടിലും പരിസരങ്ങളിലുമായി ഒളിപ്പിച്ച നിലയിലായിലാണ് ഇവ കണ്ടെത്തിയത്. കൂടാതെ പഴക്കമേറിയ ശില്‍പങ്ങളും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
വിഗ്രഹങ്ങളും ശില്‍പ്പങ്ങളും വിദേശത്തേയ്ക്ക് കടത്താനായിരുന്നു വ്യാപാരിയുടെ ശ്രമം. ഇയാള്‍ക്കു പിന്നില്‍ പിന്നില്‍ വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായ് പോലീസ് പറഞ്ഞു. സംസ്ഥാനത്ത് വിഗ്രഹമോഷണങ്ങള്‍ വ്യാപകമായതോടെ പലയിടങ്ങളിലും ശില്‍പങ്ങളുടെ കച്ചവടം നടക്കുന്നതായി അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ന്വേഷണ സംഘം പിടികൂടിയ മറ്റൊരു വ്യാപാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
മോഷ്ടിച്ച വിഗ്രഹങ്ങളുടെ പ്രധാന ഇടപാടുകാരനായിരുന്നു സെയ്ദാപേട്ടിലെ വ്യാപാരിയായ റണ്‍ബീര്‍ഷാ. ഇയാളെ പിടികൂടിയതോടെ കഴിഞ്ഞ ആറുമാസത്തിനിടെ തമിഴ്‌നാട്ടില്‍ നടന്ന വിഗ്രഹ മോഷ്ണങ്ങ കേസുകള്‍ക്ക് തെളിവുണ്ടാകുമെന്നാണ് പോലീസിന്റെ വിശ്വാസം.
Post Your Comments