KeralaLatest News

വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു: സിപിഎം നേതാവിനെതിരെ കേസെടുത്തു

മുമ്പ് മൂന്നാറിൽ ആൾമാറാട്ടം നടത്തിയതിനും ഇടുക്കി അണക്കെട്ടിൽ അതിക്രമിച്ച് കയറിയതിനും അമലിനെതിരെ കേസുണ്ട്.

ഇടുക്കി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. വാഴത്തോപ്പ് പഞ്ചായത്ത് അംഗം അമൽ ജോസിനെതിരെയാണ് ഇടുക്കി പൊലീസ് കേസ്സെടുത്തത്. അമൽ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മുമ്പ് മൂന്നാറിൽ ആൾമാറാട്ടം നടത്തിയതിനും ഇടുക്കി അണക്കെട്ടിൽ അതിക്രമിച്ച് കയറിയതിനും അമലിനെതിരെ കേസുണ്ട്.

2017 നവംബർ മുതൽ ഈ വർഷം ജൂലൈ വരെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.പീഡിപ്പിച്ചെന്ന് പറയുന്ന സമയം അമൽ ഭാര്യയുമായും യുവതി ഭർത്താവുമായും പിണങ്ങിക്കഴിയുകയായിരുന്നു. വാഴത്തോപ്പിൽ വീട് വാടകക്കെടുത്ത് ഇവർ മാസങ്ങളോളം ഒരുമിച്ച് തമാസിച്ചു. ജൂലൈയിൽ ചികിത്സക്കു ശേഷം തിരികെ എത്തിയ അമൽ യുവതിയെ വാടക വീട്ടിൽ ഇറക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് തിരികെ എത്തിയില്ല. ഫോൺ വിളിച്ചാൽ എടുക്കാതെയായി.

തുടർന്ന് യുവതി ഇടുക്കി പൊലീസിൽ പരാതി നൽകി. 15 ദിവസത്തിനുള്ളിൽ സ്വന്തം വീട്ടിലേക്ക് താമസം മാറുമെന്ന ഉറപ്പിൽ കേസ് അവസാനിപ്പിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടി ഉണ്ടായില്ല. ഇതിനിടെ അമൽ ആദ്യഭാര്യയുമായി അടുത്തു. ഇതേ തുടർന്ന് യുവതി ഇടുക്കി എസ്പിക്ക് പരാതി നൽകി. ഇതനുസരിച്ച് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button