ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാഹുല്‍ ഈശ്വര്‍ ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചു. സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വരുന്ന ഒക്ടോബര്‍ 15,16 നു ശബരിമലയില്‍ ജെല്ലിക്കട്ട് പോലെ പ്രാര്‍ത്ഥന / പ്രതിരോധ യജഞം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളുടെ അടിസ്ഥാന സങ്കല്പങ്ങളെ ദുര്‍ബലപ്പെടുത്തുന്ന വിധി ആണിതെന്നും അയ്യപ്പ ഭക്ത സംഘടനകള്‍, ഹിന്ദു സാമുദായിക സംഘടനകള്‍ സഹകരിച്ച് പുനപരിശോധന ഹര്‍ജി സുപ്രീം കോട തിയില്‍ നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍ അറിയിച്ചു. ശബരിമലയില്‍ അതുക്രമിച്ച് കടക്കുന്നവരെ പ്രതിരോധിക്കും എന്ന് പല ഭക്ത ജന സംഘടനകളും പറയുന്നുന്നതായി അദ്ദേഹം കുറിച്ചു. പ്രാര്‍ത്ഥന പ്രതിഷേധ പ്രതിരോധ പ്രവര്‍ത്തനങ്ങളും ആയി മുന്നോട്ടു പോകുമെന്നും ഞങ്ങള്‍ അയ്യപ്പ ഭക്തരുടെ നെഞ്ചില്‍ ചവുട്ടി പോകാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് ശബരിമലയിലേക്ക് സ്വാഗതമരുളുന്നതായും രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Rahul.Easwar.India/videos/10155744768817694/
Post Your Comments