Latest NewsKerala

അറസ്റ്റ് ചോദ്യം ചെയ്ത് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി : ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നുള്ള അറസ്റ്റിനെ ചോദ്യം ചെയ്ത് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഒക്ടോബര്‍ 17 നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. 22 ന് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചു. രണ്ടാഴ്ച്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ പമ്പാ സിഐക്ക് മുന്നില്‍ ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥയും ഉണ്ടായിരുന്നു. എന്നാല്‍ ഡിസംബര്‍ എട്ടിന് രാഹുല്‍ ഈശ്വര്‍ ഒപ്പിടാന്‍ പമ്പയിലെത്തിയില്ല. ഇതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കി അറസ്റ്റു ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button