KeralaLatest NewsUAEGulf

പ്രശസ്ത റേഡിയോ ഏഷ്യാ അവതാരകൻ രാജീവ് ചെറായി അന്തരിച്ചു

മഞ്ഞപ്പിത്ത ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സായിലായിരുന്നു രാജീവ് ചെറായി.

ദുബായ്: പ്രവാസികളുടെ റേഡിയോ സ്റ്റാര്‍ രാജീവ് ചെറായി അന്തരിച്ചു. പ്രിയ അവതാരകന്റെ വിയോഗം വിശ്വസിക്കാനാകാതെ പ്രവാസി മലയാളികള്‍. മിഡില്‍ ഈസ്‌റ്റ് രാജ്യങ്ങളില്‍ വന്‍ ആരാധകവൃന്ദമുള്ള ദുബായ് റേഡിയോ ഏഷ്യാ അവതാരകനാണ് രാജീവ് ചെറായി. മഞ്ഞപ്പിത്ത ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സായിലായിരുന്നു രാജീവ് ചെറായി.

ദിലീപ് നാദിര്‍ഷ ടീമിനൊപ്പം ദേ മാവേലി കൊമ്പത്തു കാസറ്റ് സീരിസിലൂടെ ശ്രദ്ധേയനായിരുന്നു രാജീവ്. ഈ ടീമിനൊപ്പം മിമിക്രി വേദികളിലും സജീവമായിരുന്നു. രാജീവിന്റെ അപ്രതീക്ഷിത മരണം പ്രവാസി മലയാളികള്‍ക്ക് അവിശ്വസനീയമായി. കേരളത്തിന് പുറത്തെ ആദ്യ മലയാളം റേഡിയോ സ്റ്റേഷന്‍ ആയ ദുബായ് റേഡിയോ ഏഷ്യായില്‍ അവതാരകനായിരുന്നു കഴിഞ്ഞ 20 വര്‍ഷക്കാലമായി രാജീവ് ചെറായി.

അറബ് രാജ്യങ്ങളില്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ വന്‍ ആരാധക വൃന്ദമാണ് ചെറായിക്കുള്ളത്. വിദേശരാജ്യങ്ങളിലെ സ്റ്റേജ് ഷോകളിലും മിന്നും താരമായിരുന്നു രാജീവ്. എറണാകുളം ജില്ലയിലെ ചെറായിയില്‍ രവീന്ദ്രന്‍ വിശാലം ദമ്പതികളുടെ മകനാണ്. അദ്ധ്യാപികയായ സംഗീതയാണ് ഭാര്യ. മകന്‍: ആദിത്യ.

shortlink

Post Your Comments


Back to top button