ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ദു:ഖകരമെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. റിവ്യൂ പെറ്റീഷന്‍ കൊടുക്കാന്‍ അവസരം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒരു മതത്തിന്റെയും വിശ്വാസത്തില്‍ ഭരണഘടന ഇടപെടരുത്. മത സ്വാതന്ത്ര്യത്തിനും ആരാധന സ്വാതന്ത്ര്യത്തിനും കൂട്ടായ്മയുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ മുസ്ലീം മതസംഘടനകളെ കൂടി ബാധിക്കുന്ന വിധിയാണ് ഇതെന്നും സമാനമായി ചിന്തിക്കുന്ന ആളുകളെ അണിനിരത്തി അടുത്തമാസം ആദ്യവാരം തന്ന റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യാനാണ് തീരുമാനമെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.
Post Your Comments