Latest NewsInternational

കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വളര്‍ത്തിയ എരുമകളെ വിറ്റ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വളര്‍ത്തിയ എരുമകളെ വിറ്റ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍. മൂന്ന് എരുമകളും അഞ്ച് എരുമക്കുട്ടികളും അടങ്ങിയ ലേലത്തിലൂടെ സമാഹരിച്ചത് 23,02,000 രൂപയാണ്. കടക്കെണിയെ തുടര്‍ന്ന് രാജ്യത്തെ അധിക ചിലവുകളെല്ലാം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് വസതിയിലെ എരുമകളെ വിറ്റതെന്ന് ഔദ്യോദിക വൃത്തങ്ങള്‍ അറിയിച്ചു.

ഷെരീഫിന്റെ അനുയായി ഖല്‍ബ് അലി 3.85 ലക്ഷം രൂപയാണ് ഒരു എരുമയ്ക്കായി ചെലവഴിച്ചത്. 2.15 ലക്ഷം, 2.7 ലക്ഷം എന്നിങ്ങനെ വിലയുള്ള രണ്ട് എരുമക്കുട്ടികളെ വാങ്ങിയത് പാകിസ്ഥാന്‍ മുസ്ലിം ലീഗ്‌നവാസ് പ്രവര്‍ത്തകന്‍ ഫഖര്‍ വറൈച്ചാണ്. 1.82 ലക്ഷം രൂപ മുടക്കിയാണ് മറ്റൊരാള്‍ അവസാനത്തെ എരുമക്കുട്ടിയെ സ്വന്തമാക്കിയത്. പാചകാവശ്യത്തിനായി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വളര്‍ത്തിയ എട്ട് എരുമകളെയാണ് സര്‍ക്കാര്‍ വിറ്റത്.

അതേസമയം എരുമകളെ വാങ്ങിയവരെല്ലാം മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അടുപ്പക്കാരാണെന്ന് ഇസ്ലാമാബാദില്‍ നിന്നുളള ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ട് മണിക്കൂറിലാണ് ലേലം പൂര്‍ത്തിയായത്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ പണം കറന്‍സിയായി തന്നെ നല്‍കണമെന്ന് നിബന്ധന വച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button