Latest NewsKerala

ശബരിമല സ്ത്രീപ്രവേശനത്തില്‍ തന്റെ സ്വതസിദ്ധ അഭിപ്രായവുമായി പി.സി.ജോര്‍ജ് എം.എല്‍.എ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ് എം.എല്‍.എ. ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ പിസി ജോര്‍ജ് രംഗത്ത്. കോടതിയുടെ വിധി ദുര്‍വിധിയാകാതിരുന്നാല്‍ നല്ലതെന്ന് മാത്രമെ തനിക്ക് പറയാനുള്ളുവെന്ന് പിസി പ്രതികരിച്ചു. മതങ്ങളുടെ ആചാര കാര്യങ്ങളില്‍ ബഹുമാനപ്പെട്ട കോടതി ഇടപെടാതിരിക്കുന്നതാണ് നല്ലതെന്നും പിസി പറയുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശം അപകടകരമായ ഒന്ന് തന്നെയാണ്. ശബരിമലയിലേക്കുള്ള വഴികള്‍ ഭൂരിഭാഗവും പൂഞ്ഞാര്‍ മണ്ഡലത്തിലൂടെയാണ്. കാനന പാതയാണ് മുഴുവനും. ഇത്തരം പാതകളിലൂടെ നമ്മള്‍ സ്ത്രീകളെ എങ്ങനെ കൊണ്ട് പോകും എന്നും പിസി ചോദിക്കുന്നു.

ഈ വിധി ദുര്‍വിധീയാകാതിരിക്കട്ടെ എന്ന് ആശംസിക്കുകയാണ്. സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിലെ ഏക വനിത തന്നെ പറയുന്നു പ്രവേശനം നടപ്പിലാക്കരുതെന്ന്. അപ്പോള്‍ പുരുഷനല്ല സ്ത്രീ തന്നെ പറയുകയാണ് വേണ്ടെന്ന്. പിന്നെന്തിനാണ് ഈ കുഴപ്പങ്ങള്‍ എന്നും പിസി ചോദിക്കുന്നു. ഇപ്പോഴത്തെ വിധിക്കെതിരെ ഹൈന്ദവ സംഘടനകള്‍ മുന്നോട്ട് വന്നാല്‍ തന്നാല്‍ കഴിയുന്ന എല്ലാ സഹായവും തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button