NattuvarthaLatest News

പ്ലാവ് മുറിക്കുന്നതിനിടെ മുറിച്ച കൊമ്പിനൊപ്പം നിലത്തുവീണ് മധ്യവയസ്‌കന്‍ മരിച്ചു

തിരുവനന്തപുരം: പ്ലാവ് മുറിക്കുന്നതിനിടെ മുറിച്ച കൊമ്പിനൊപ്പം നിലത്തുവീണ് മരം വെട്ട് തൊഴിലാളി മരിച്ചു. മരം വെട്ട് തൊഴിലാളിയായ ആഴാകുളം പെരുമരം എടത്തട്ടുവീട്ടില്‍ തങ്കമണി എന്ന തങ്കരാജ് (63) ആണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പ്ലാവ് മുറിക്കുന്നതിനിടെ താഴെ വീണ് മരിച്ചത്.

വീഴ്ച്ചയില്‍ സമീപത്തെ ചീലാന്തി മരത്തിലിടിച്ച ശേഷം നിലത്തു വീണ് തലയുടെ പിന്‍ഭാഗത്ത് കല്ല് കുത്തിക്കയറിയ തങ്കരാജ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം സംസ്‌കരിച്ചു. മൂന്ന് മക്കളും ഭാര്യയുമടങ്ങുന്നതാണ് തങ്കരാജിന്റെ കുടുംബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button