അഹിംസയുടെ ആള്‍രൂപമാണ് നമ്മുടെ ബാപ്പുജി. എല്ലാം ഉണ്ടായിട്ടും പാവപ്പെട്ടവരുടെ കണ്ണീരൊപ്പി ഇല്ലാത്തവനായി ജീവിച്ച് ഒടുവില്‍ രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിക്കേണ്ടിവന്ന മഹാത്മാവ്. ഗാന്ധിജി ആകെ അഞ്ചു തവണയാണ് കേരളത്തിലെത്തിയത്. 1920ല്‍ കോഴിക്കോടാണ് ആദ്യ പ്രസംഗം നടന്നത്. ഗാന്ധിജി ഇടപെട്ട ആദ്യ സത്യഗ്രഹ സമരം 1924ലെ വൈക്കം സത്യഗ്രഹമായിരുന്നു. 1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തെ ‘ആധുനിക കാലത്തെ അദ്ഭുത സംഭവം’ എന്നു വിശേഷിപ്പിച്ചതും ഗാന്ധിജിയായിരുന്നു. ഗാന്ധിജിയെ കുറിച്ചുള്ള പ്രധാന രചചനകളാണ് ചുവടെ
- ഗാന്ധിജിയെക്കുറിച്ച് ധര്‍മ്മസൂര്യന്‍ എന്ന കൃതി രചിച്ചത് : അക്കിത്തം അച്യുതന് നമ്പൂതിരി
- ഗാന്ധിജിയെക്കുറിച്ച് എന്റെ ഗുരുനാഥന് എന്ന കവിത രചിച്ചത്: വള്ളത്തോള്‍
- ഗാന്ധിജിയുടെ വിയോഗത്തെ തുടര്‍ന്ന് ആ ചുടലക്കളം എന്ന കൃതി രചിച്ചത്: ഉള്ളൂര്‍
- ഗാന്ധിജിയും ഗോഡ്സയും എന്ന കൃതി രചിച്ചത്: എന്‍.വി.കൃഷ്ണവാര്യര്‍
- ഗാന്ധിജിയെക്കുറിച്ച് ആഗസ്റ്റ് കാറ്റില്‍ ഒരില എന്ന കവിത രചിച്ചത്: എന്‍.വി.കൃഷ്ണവാര്യര്‍
- ഗാന്ധിജിയും കാക്കയും ഞാനും രചിച്ചത്: ഒ.എന്‍.വി
- ഗാന്ധിഭാരതം എന്ന കവിത രചിച്ചത്: പാലനാരായണന്‍ നായര്‍
- ഗാന്ധി എന്ന കവിത രചിച്ചത്: വി.മധുസൂദനന് നായര്‍
- ഗാന്ധിജിയെക്കുറിച്ച് മഹാത്മാവിന്റെ മാര്‍ഗം എന്ന കൃതി രചിച്ചത്: സുകുമാര്‍ അഴീക്കോട്
Post Your Comments