NattuvarthaLatest News

കണ്ണിനുള്ളിൽ നീളം കൂടിയ വിര ; അമ്പരന്ന് ഡോക്ടർമാർ

കൊച്ചി: കണ്ണിനുള്ളിൽ നീളം കൂടിയ വിരയെകണ്ട് അമ്പരന്ന് ഡോക്ടർമാർ. ഇടപ്പള്ളി ഐ ഫൗണ്ടേഷൻ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കണ്ണിൽ നിന്നു 11 സെന്റിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തത്. എറണാകുളം സ്വദേശിയായ ഇരുപത്തിമൂന്നുകാരന്റെ കണ്ണിൽ നിന്നാണു ഡോ. പ്രവീൺ മുരളിയുടെ നേതൃത്വത്തിലുള്ള സംഘം സങ്കീർണമായ ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തത്.

കണ്ണിന് ചെറിയതോതിൽ ചുവപ്പു കണ്ടതിനെ തുടർന്നാണു രോഗി ചികിത്സയ്‌ക്കെത്തുന്നത്. പ്രാഥമിക പരിശോധനയിൽ യാതൊരു പ്രശ്‌നങ്ങളും കണ്ടെത്താനായില്ല. പ്രളയക്കെടുതിക്കു ശേഷമുള്ള സാധാരണ അലർജിയായി പരിഗണിച്ചെങ്കിലും, ഒരാഴ്ചയ്ക്കു ശേഷം കണ്ണിൽ ചുവപ്പ് വീണ്ടും പ്രത്യക്ഷപ്പെട്ടു. തുടർന്നു നടത്തിയ പരിശോധനയിലാണു വിരയെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button