പാലക്കാട്: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ അതീവ ദു:ഖം രേഖപ്പെടുത്തി ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല. സുപ്രീംകോടതി വിധിയെ മാനിക്കുന്നതായും പക്ഷേ വിധി ഇപ്രകാരമായിപ്പോയതില്‍ വേദനിക്കുന്നതായും കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു.
ആചാരം തീരുമാനിക്കുന്നതിന് പോലും ഒരു സമൂഹത്തിനു ത്രാണിയില്ല എന്ന് വരുത്തിത്തീര്‍ക്കും വിധമായിപ്പോയി സുപ്രീംകോടതിയുടെ വിധിയെന്നും ഹൈന്ദവ സംഘടനകളെയും ഭക്തജന സംഘടനകളെയും വിശ്വാസത്തിലെടുത്ത് സമവായത്തില്‍ മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമം നടക്കണമായിരുന്നുവെന്നും ശശികല അഭിപ്രായപ്പെട്ടു.
Post Your Comments