KeralaLatest News

സ്ത്രീവിവേചനം എല്ലാ മേഖലയില്‍ നിന്നും അവസാനിപ്പിക്കുന്നതിന് സഹായകമായ വിധിയാണ് ഇത്; പ്രതികരണവുമായി കോടിയേരി

സ്ത്രീ പുരുഷന് താഴെയല്ല. വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നുവെന്നും കോടതി വ്യക്തമാക്കി.

തിരുവനന്തപുരം: നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധി വന്നു. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ല. വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നുവെന്നും കോടതി വ്യക്തമാക്കി.

സ്ത്രീവിവേചനം എല്ലാ മേഖലയില്‍ നിന്നും അവസാനിപ്പിക്കുന്നതിന് സഹായകമായ വിധിയാണ് ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി പ്രഖ്യാപിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ തുറന്നുപറഞ്ഞു. വിധിനടപ്പിലാക്കുന്നതിന് ആവശ്യമായ പ്രായോഗിക നടപടികള്‍ ദേവസ്വം ബോര്‍ഡ് ആലോചിച്ച് നടപ്പിലാക്കാണ്ടതുണ്ടെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കഴിഞ്ഞ എല്‍എഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ്. ഇതില്‍ എല്‍എഡിഎഫിന്റെ നിലപാട് വ്യക്തമാക്കിയതാണ്. ഈ നിലപാടിന് അനുസൃതമായിട്ടുള്ള ഒരു വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

മനുഷ്യന്റെ ജൈവികവും മാനസികവുമായ ഘടകങ്ങള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ നടപ്പിലാക്കാന്‍ തടസ്സമല്ല. ശബരിമല ക്ഷേത്രത്തിലെ നിലവിലുള്ള ആചാരങ്ങള്‍ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് എതിരാണ്. ഹൈന്ദവ സ്ത്രീകളുടെ ആരാധനാ അവകാശം നിരോധിക്കുകയാണ് ചെയ്യുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button