ആഗോളതലത്തിൽ ഏറെ ആരാധിക്കപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവാണു നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജി. അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ. വളർന്നുവരുന്ന തലമുറ തീർച്ചയായും അറിഞ്ഞിരിക്കണം അഹിംസയിലൂന്നിയ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലൂടെയാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്രം ഗാന്ധിജി നേടിയത്. വീണ്ടുമൊരു ഗാന്ധി ജയന്തി വരവായി. ഈ അവസരത്തിൽ അദേഹത്തെ കുറിച്ചുള്ള വിവര ങ്ങൾ ഒറ്റനോട്ടത്തിൽ ചുവടെ ചേർക്കുന്നു
ജനനം: 1869 ഒക്ടോബർ 2
മുഴുവൻ പേര്: മോഹൻദാസ് കരം ചന്ദ് ഗാന്ധി
ജനനസ്ഥലം: പോർബന്തർ, ഗുജറാത്ത്
പിതാവ്: കരംചന്ദ് ഗാന്ധി
മാതാവ്: പുത്ലിഭായി
ഭാര്യ: കസ്തൂർബ ഗാന്ധി
മക്കൾ: ഹരിലാൽ, മണിലാൽ, രാംദാസ്, ദേവ്ദാസ്
വിദ്യാഭ്യാസം: നിയമബിരുദം
ജനന ദിവസത്തിന്‍റെ പ്രാധാന്യം: ഗാന്ധിജയന്തി, ഇൻറർനാഷനൽ ഡേ ഒാഫ് നോൺ വയലൻസ്
മറ്റു പേരുകൾ: ബാപ്പു, മഹാത്മ
അറിയപ്പെടുന്നത്: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അഹിംസയിലൂന്നിയ പുതിയ സമരമുറ
ആത്മകഥ: എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
മരണം: 1948 ജനുവരി 30
Post Your Comments