ഇന്ന് റോഡിലിറങ്ങിയാല്‍ നാമെല്ലാവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് അമിത ഹോണടി. റോഡില്‍ എവിടെയെങ്കില്‍ം ഒരു ബ്ലോക്കുണ്ടായാല്‍ അത് മാറുന്നതുവരെ ആവശ്യമില്ലെങ്കിലും വെറുെ ഹോണടിക്കുക എന്നത് നമ്മുടെ ഒരു ശീലമാണ്. എന്നാല്‍ അത്തരം ഹൊണടികള്‍ നല്ലതല്ലെന്ന് വ്യക്തമാക്കുകയാണ് കേരള പോലീസ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
നോ ഹോണ്‍ പ്ലീസ്
ഹോണുകളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം വലിയ പ്രശ്നമാണ്. ഹോണടിച്ചാല്‍ ഗതാഗതക്കുരുക്ക് മാറില്ലെന്ന് അടിക്കുന്ന ആള്‍ക്കും കേള്‍ക്കുന്ന ആള്‍ക്കും അറിയാം. എന്നിട്ടും ഹോണടിക്കുമാത്രം കുറവില്ല.
നിയമപ്രകാരം വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന ഹോണിന്റെ ശബ്ദതീവ്രത പരമാവധി 112 ഡെസിബെല്‍ ആണ്. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പ്രകാരം ഒരു നിമിഷ നേരത്തേക്കുപോലും ഒരു മനുഷ്യന് താങ്ങാവുന്ന പരമാവധി തീവ്രത 140 ഡെസിബെല്ലും കുട്ടികള്‍ക്ക് ഇത് 120 ഡെസിബെല്ലുമാണ്. 8 മണിക്കൂര്‍ തുടര്‍ച്ചയായി 85 ഡെസിബെല്ലിന് മുകളില്‍ ശബ്ദം ശ്രവിക്കുന്നത് ഹാനികരമാണ്.
തിരക്കേറിയ നഗരവീഥികളിലെ ശരാശരി ശബ്ദ തീവ്രത 90 ഡെസിബെല്ലിന് മുകളില്‍ പോകുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. വാഹനങ്ങളുടെ സ്വാഭാവിക ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഇതിന് ആക്കം കൂട്ടുന്ന പ്രധാനപ്പെട്ട വില്ലന്മാര്‍ ഹോണുകളും രൂപമാറ്റം വരുത്തിയ സൈലന്‍സറുകളുമാണ്.
85 ഡെസിബലില്‍ അധികം തീവ്രതയുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നത് താത്കാലികമോ സ്ഥിരമോ ആയ കേള്‍വിക്കുറവിനു കാരണമാകും. സ്ഥിരമായി ഉള്ളതോ താത്കാലികമോ ആയ കേള്‍വിക്കുറവ്, ചെവിയിലെ മൂളല്‍ശബ്ദം, തലകറക്കം തുടങ്ങിയവ ശബ്ദമലിനീകരണംമൂലം അനുഭവപ്പെടുന്ന അസുഖങ്ങളാണ്. കൂടാതെ തലവേദന, ശ്രദ്ധക്കുറവ്, രക്താതിസമ്മര്‍ദം, ഉറക്കക്കുറവ്, ചെവിവേദന, വിഷാദം എന്നിവയും ലക്ഷണങ്ങളായി കണ്ടുവരുന്നുണ്ട്.
വിവിധ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതും കാതടപ്പിക്കുന്നതുമായ ഹോണുകളുടെ ഉപയോഗവും ചട്ടം 119 പ്രകാരം തടഞ്ഞിട്ടുണ്ട്. തീവ്രശബ്ദത്തോടുകൂടി ഹോണ്‍ ഉപയോഗിക്കുന്നത് മോട്ടോര്‍വാഹന നിയമപ്രകാരം ശിക്ഷാര്‍ഹവും
1,000 രൂപവരെ പിഴ ലഭിക്കുന്ന കുറ്റമാണ്.
Post Your Comments