കൊൽക്കത്ത : അഞ്ചാം സീസൺ ഐഎസ്ൽ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ശനിയാഴ്ച സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്ലിന്റെ ആദ്യമത്സരത്തില്‍ കടുത്ത ആത്മവിശ്വാസത്തോടെയും, ആവേശത്തോടെയുമാകും കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളായ എടികെയെ നേരിടാൻ ഇറങ്ങുക. സ്ട്രൈക്കര്‍ സികെ വിനീത് അടക്കം അഞ്ചു മലയാളി താരങ്ങൾ ഇത്തവണ ബ്ലാസ്റ്റേഴ്സ് ടീമിലുണ്ട്.
സൂപ്പര്‍ കപ്പ് ഫുട്ബോളിലെ അടിപിടിയെത്തുടര്‍ന്ന് മൂന്നു മത്സരങ്ങളില്‍നിന്ന് വിലക്കേര്‍പ്പെടുത്തിയ അനസിനും, പുറംവേദനയെത്തുടര്‍ന്ന് പ്രശാന്തിനുമാണ് കൊല്‍ക്കത്തയിലെ മത്സരം നഷ്ടമായത്.
ഈ സീസണിലെ വിജയയാത്രയാണ് ടീമിന്റെ മനസ്സിലുള്ളതെന്നു കോച്ച് ഡേവിഡ് ജെയിംസ്. തായ്ലാന്‍ഡിലെ പരിശീലനമത്സരത്തിലെ മികച്ച വിജയങ്ങള്‍ ടീമിന് നല്ല പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അത് നമുക്ക് കളിക്കളത്തില്‍ കാണാമെന്നും കോച്ച് പ്രതികരിച്ചു.
Post Your Comments