Specials

ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം

അഹിംസയിലധിഷ്ഠിതമായ ഒരു സമരരീതിയാണ്‌ സത്യാഗ്രഹം

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി വികസിപ്പിച്ചെടുത്ത അഹിംസയിലധിഷ്ഠിതമായ ഒരു സമരരീതിയാണ്‌ സത്യാഗ്രഹം. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും ദക്ഷിണാഫ്രിക്കയിലെ ആദ്യകാലങ്ങളിലും ഗാന്ധിജി ഈ സമരമുറ ഉപയോഗിക്കുകയുണ്ടായി.ഏതു തരത്തിലുള്ള പീഡനത്തെയും അടിച്ചമർത്തലിനെയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്. 1906 സെപ്റ്റംബർ 11- ന് ജോഹന്നാസ് ബർഗിൽ ചേർന്ന യോഗത്തിൽ വെച്ചാണ്‌ ഗാന്ധിജിയുടെ പ്രക്ഷോഭ സമരങ്ങൾക്ക് സത്യാഗ്രഹം എന്ന പേർ നൽകുന്നത്. നല്ലകാര്യത്തിനുവേണ്ടി ഉറച്ചു നിൽക്കുക എന്ന് അർത്ഥം വരുന്ന ‘ സദാഗ്രഹ ‘ എന്ന പേര്‌ മദൻലാൽ ഗാന്ധി നിർദ്ദേശിച്ചപ്പോൾ അതു ഗാന്ധിജി സത്യാഗ്രഹം എന്നു ഭേദഗതി ചെയ്യുകയായിരുന്നു. ലോകമെമ്പാടുമുള്ള വീര സമരനായകർക്ക് പ്രചോദനമാകാൻ ഈ സമരരീതിക്ക് കഴിഞ്ഞു.

1907 മാര്‍ച്ച് 29-ന് ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്വാളില്‍ വച്ചാണ് മഹാത്മ ഗാന്ധി തന്റെ ആദ്യത്തെ സത്യാഗ്രഹം നടത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ താമസിക്കാനോ ഭൂമിയുടെ ഉടമസ്ഥത നേടാനോ ആഗ്രഹിക്കുന്ന ഏതൊരു ഏഷ്യാക്കാരനും ഔദ്യോഗികമായി പേര് രജിസ്റ്റര്‍ ചെയ്യണം എന്ന് നിഷ്‌കര്‍ഷിക്കുന്ന ഏഷ്യാറ്റിക് രജിസ്‌ട്രേഷന്‍ ചട്ടത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം. അപ്പീല്‍ നല്‍കാന്‍ അനുവദിക്കാതെ രാജ്യത്ത് നിന്നും കയറ്റിവിടുക എന്നതായിരുന്നു ചട്ടം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ. ശാരീരിക പരിശേധനങ്ങള്‍ക്ക് വിധേമാവുകയും വിരലടയാളങ്ങള്‍ സമര്‍പ്പിക്കുകയും എപ്പോഴും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി സഞ്ചരിക്കുകയും ചെയ്യാന്‍ നിര്‍ബന്ധിതരാക്കിക്കൊണ്ട് രജിട്രാര്‍ ഓഫ് ഏഷ്യട്ടിക്‌സിന് മുന്നില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ട്രാന്‍സ്വാളിലെ ഇന്ത്യക്കാരെ നിര്‍ബന്ധിക്കുന്ന തരത്തില്‍ വിവചേനം നിറഞ്ഞതും അപമാനകരവുമായ ഒരു ചട്ടമായിരുന്നു ഇത്. ‘കരിനിയമം’ എന്നായിരുന്നു ഇത് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സ്റ്റേറ്റ് സെക്രട്ടറി ലോഡ് എല്‍ജിനുമായി വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം ലണ്ടനിലെത്തി. കരിനിയമത്തെ പരസ്യമായി തള്ളിക്കളഞ്ഞിരുന്ന ലോഡ് ഇല്‍ജിന്‍, പക്ഷെ നിയമത്തില്‍ ഉപരിപ്ലവമായി പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ മതിയെന്ന് രഹസ്യമായി വാദിച്ചിരുന്നു. 1914-ല്‍ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാവുകയും കരിനിയമം റദ്ദാക്കുകയും ചെയ്തു. സമരം അവസാനിച്ചതോടെ 21 വര്‍ഷം നീണ്ടുനിന്ന ദക്ഷിണാഫ്രിക്കന്‍ വാസം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങുകയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവമാകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button