തുറവൂര്‍: മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ആശങ്ക നല്‍കി വല നിറയെ തക്കാളി ഞണ്ടുകള്‍. ഇത് ആഴക്കടലില്‍ പകലന്തിയോളം മീന്‍പിടിക്കുന്ന തൊളിലാളികള്‍ക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രം. തക്കാളി ഞണ്ട് വലയില്‍ കുടുങ്ങിയാല്‍ വലകള്‍ നാശമാവുകയും ഉപയോഗ ശൂന്യമാവുകയും ചെയ്യുന്നു. ആഴക്കടലില്‍ മാത്രം കണ്ടു വരുന്ന ഇത്തരം ഞണ്ടുകള്‍ ഭക്ഷ്യ യോഗ്യമല്ല. എസ്മിത് നീന്തല്‍ ഞണ്ട് (ചാരിബിഡ്‌സ് സ്മിതി ക്രാബ്) എന്നാണു ശാസ്ത്ര നാമം. തക്കാളി ഞണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ വിളിക്കും. കാലുകള്‍ക്കു മാത്രം ബലമുള്ള ഇവയുടെ ശരീരഭാഗം തക്കാളിയുടെതുപോലെ ആയതിനാലാണിത്.
ഞണ്ടുകളുടെ ആക്രമണം മൂലം മത്സ്യബന്ധന മേഖലയില്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വലകളില്‍ തക്കാളി ഞണ്ടുകള്‍ അകപ്പെടുന്നതോടെ വലകള്‍ക്കു നാശം സംഭവിക്കും. ദിവസങ്ങളോളം തൊഴിലാളികള്‍ക്കു പണിയില്ലാതെ വരും മത്സ്യ തൊഴിലാളിയായ ജെയ്‌സണ്‍ ജോസഫ് പറഞ്ഞു. ടുത്തകാലത്ത് ഇടത്തരം അലകള്‍ സുലഭമായി കടലില്‍ നിന്ന് ലഭിച്ചിരുന്നെങ്കിലും വന്‍ വിലയിടിവ് പ്രതികൂലമായി. എന്നാല്‍ വലിയ അയലകള്‍ ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ സമുദ്രോല്‍പ്പന്ന കയറ്റുമതി ശാലകള്‍ വാങ്ങാനും തുടങ്ങി.
വലിയ ബോട്ടുകള്‍ ആഴക്കടലില്‍ നടത്തുന്ന മത്സ്യ ബന്ധനം മൂലമാണ് തക്കാളി ഞണ്ടുകള്‍ കൂട്ടത്തോടെ അറബിക്കടലിന്റെ തീരക്കടലിലെത്തിയതായാണു തൊഴിലാളികള്‍ പറയുന്നത്. ഇതിനാല്‍ സാധാരണ തൊഴിലാളികള്‍ക്ക് ദിവസങ്ങളോളം ജോലി നഷ്ടപ്പെന്ന അവസ്ഥയാണ് കാണുന്നത്. കാട്ടൂര്‍, ആലപ്പുഴ, തുമ്പോളി, കായകുളം ഭാഗങ്ങളില്‍ ഞണ്ടുകളെത്തിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
Post Your Comments