ഇന്ത്യക്ക് സ്വാതന്ത്രയം നേടി കൊടുക്കാനായി അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയും ജനതയെ നയിച്ച വ്യക്തിത്വമാണ് ഗാന്ധിജിയുടേത്. ഇന്ത്യക്കായി നിരവധി സത്യാഗ്രഹങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആദ്യ സത്യാഗ്രഹം ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്വാളില്‍ വച്ചായിരുന്നു. 1907 മാര്‍ച്ച് 29-മാണ് ഇത് നടന്നത്. ദക്ഷിണാഫ്രിക്കയില്‍ താമസിക്കാനോ ഭൂമിയുടെ ഉടമസ്ഥത നേടാനോ ആഗ്രഹിക്കുന്ന ഏതൊരു ഏഷ്യാക്കാരനും ഔദ്യോഗികമായി പേര് രജിസ്റ്റര്‍ ചെയ്യണം എന്ന് നിഷ്‌കര്‍ഷിക്കുന്ന ഏഷ്യാറ്റിക് രജിസ്ട്രേഷന്‍ ചട്ടത്തിനെതിരെയായിരുന്നു ഇത്.
അപ്പീല്‍ നല്‍കാന്‍ അനുവദിക്കാതെ രാജ്യത്ത് നിന്നും കയറ്റിവിടുക എന്നതായിരുന്നു ചട്ടം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ. നിയമം അനുസരിച്ച് ഏഷ്യക്കാര്‍ ശാരീരിക പരിശേധനങ്ങള്‍ക്ക് വിധേമാവുകയും വിരലടയാളങ്ങള്‍ സമര്‍പ്പിക്കുകയും വേണമായിരുന്നു. കൂടാതെ എപ്പോഴും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി സഞ്ചരിക്കുകയും വേണം. രജിട്രാര്‍ ഓഫ് ഏഷ്യട്ടിക്സിന് മുന്നില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ട്രാന്‍സ്വാളിലെ ഇന്ത്യക്കാരെ നിര്‍ബന്ധിക്കുന്ന തരത്തില്‍ വിവചേനം നിറഞ്ഞതും അപമാനകരവുമായ ഒരു ചട്ടമായിരുന്നു ഇത്.
‘കരിനിയമം’ എന്നായിരുന്നു ഇത് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സ്റ്റേറ്റ് സെക്രട്ടറി ലോഡ് എല്‍ജിനുമായി വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം ലണ്ടനിലെത്തി. കരിനിയമത്തെ പരസ്യമായി തള്ളിക്കളഞ്ഞിരുന്ന ലോഡ് ഇല്‍ജിന്‍, പക്ഷെ നിയമത്തില്‍ ഉപരിപ്ലവമായി പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ മതിയെന്ന് രഹസ്യമായി വാദിച്ചിരുന്നു. 1914-ല്‍ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാവുകയും കരിനിയമം റദ്ദാക്കുകയും ചെയ്തു. സമരം അവസാനിച്ചതോടെ 21 വര്‍ഷം നീണ്ടുനിന്ന ദക്ഷിണാഫ്രിക്കന്‍ വാസം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങി.
Post Your Comments