കാട്ടാക്കട: സഹോദര പുത്രന്റെ കടയ്ക്കു കാവലായാണ് എഴുപത്കാരനായ സുരേന്ദ്രന്‍നായര്‍ രാത്രി കടയില്‍ കിടന്നുറങ്ങിയത്. എന്നാല്‍ പുലരും മുമ്പുതന്നെ സുരേന്ദ്രനേയും കയടേയും അഗ്നി വിഴുങ്ങിയിരുന്നു. ഓണം വിപണി ലക്ഷ്യമിട്ട് രാജീവ് നിരവധി വീട്ടുപകരണങ്ങളാണ് കടയില്‍ സ്റ്റോക്ക് ചെയ്തിരുന്നത്. എന്നാല്‍ വില്പന മോശമായതോടെ അതെല്ലാം കടയില്‍ തന്നെ ഒതുങ്ങി. 30 വരെ പ്രത്യേക ഓഫറുകള്‍ നല്‍കി, ഓണക്കച്ചവടം തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ഉടമ രാജീവ്. കടവും വായ്പയും വാങ്ങി ശേഖരിച്ച ഓണ സ്റ്റോക്ക്. ഇവയ്ക്കു കാവലൊരുക്കുകയെന്ന ദൗത്യമായിരുന്നു സുരേന്ദ്രന്‍ ഏറ്റെടുത്തിരുന്നത്. ലക്ഷങ്ങളുടെ ഉപകരണങ്ങളോടൊപ്പം ഇവരെ തീരാ ദുഖത്തിലാഴ്ത്തിയാണ് സുരേന്ദ്രനും പോയത്.
എരിഞ്ഞു തീരുമ്പോശും സുരേന്ദ്രന്‍ കണ്ണാ.. കണ്ണാ.. എന്നു നിലവിളിച്ചിരുന്നു. മയക്കത്തിയായിരുന്നെങ്ങിലും ഇത് ശിവരാജന്‍ കേട്ടിരുന്നു. എന്നാല്‍ കള്ളന്‍ എന്നാണെന്നു കരുതി മകന്‍ രജനീഷിനോട് കാര്യം പറഞ്ഞു. ലറിയുള്ള വിളികേട്ടു കയ്യില്‍ കുറുവടിയുമായി ശിവരാജന്റെ മകന്‍ രഞ്ജീഷ് പുറത്തിറങ്ങി. കണ്ട കാഴ്ച, തൊട്ടടുത്തുള്ള ഗൃഹോപകരണശാലയില്‍ നിന്നു തീഗോളം പുറത്തേക്ക് വരുന്നതായിരുന്നു. ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയതിനാല്‍ അടുത്തുള്ളവരെ വിളിച്ചിണര്‍ത്തി ഇവര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല. സമീപ വീടുകളിലേക്ക് തീ പടരുമെന്നായപ്പോള്‍ ശിവരാജന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറും, അലമാരയിലെ സര്‍ട്ടിഫിക്കറ്റുകളുമൊക്കെ വാരി വീട്ടുകാര്‍ പുറത്തേക്ക്. തീ അവിടേക്ക് എത്തുമെന്ന സ്ഥിതി. ചൂടില്‍ വീടിന്റെ ജനാല ചില്ലു പൊട്ടി വീണു. തീ കെടുത്താനുള്ള പരിസരവാസികളുടെ ശ്രമം തുടരുന്നതിനിടെ, ഒന്നരയോടെ ഫയര്‍ഫോഴ്‌സിന്റെ ആദ്യ വാഹനമെത്തിയെങ്കിലും പെട്ടെന്ന് വെള്ളം തീരുകയായിരുന്നു. പരിസരത്തെ കിണറ്റില്‍ നിന്നു സേനയുടെ വാഹനത്തിലെ സംഭരണിയിലേക്കു പമ്പ് ചെയ്യാനുള്ള ശ്രമം വിഫലം. പിന്നാലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ഒന്‍പത് അഗ്‌നിരക്ഷാ യൂണിറ്റുകള്‍ കിണഞ്ഞു ശ്രമിച്ചാണു പുലര്‍ച്ചെ മൂന്നരയോടെ തീ നിയന്ത്രണ വിധേയമാക്കിയത്.
കടയിലെ തീ പടര്‍ന്ന ഹാളില്‍ സൂക്ഷിച്ചിരുന്ന തടി കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ക്കു പുറമേ, വാഷിങ് മെഷീനും ഫ്രിഡ്ജും ഉള്‍പ്പെടെ ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ കത്തിയമര്‍ന്നു. തടിയിലെ ഫര്‍ണിച്ചറും, ഇവിടെ സൂക്ഷിച്ചിരുന്ന വാര്‍ണിഷും തീപടരുന്നതു വേഗത്തിലാക്കിയെന്നാണു സയന്റിഫിക് സംഘത്തിന്റെ നിഗമനം. ഇരുമ്പ് അലമാരകളും, വാഷിങ് മെഷീനുകളും വെന്ത് ഉരുകി. മുകളിലത്തെ നിലയിലെ ഇലക്ട്രോണിക് സാധനങ്ങള്‍ രാത്രി പുറത്തു റോഡിലേക്കു മാറ്റി. മുകളിലേക്കു തീ പടരാതിരുന്നതു വന്‍ദുരന്തം ഒഴിവാക്കി.
Post Your Comments