ജക്കാര്‍ത്ത: നാടിനെ നടുക്കി ഇന്തോനേഷ്യയിൽ വൻ ഭൂചലനം. റിക്റ്റർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുലാവേസി ദ്വീപിൽ ആദ്യം അനുഭവപ്പെട്ടത്. ശേഷം പ്രദേശത്ത് തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടതോടെ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നൽകി. സുലാവേസിയിലെ തീരപ്രദേശത്ത് നിന്നും ആളുകള്‍ ഉയര്‍ന്ന സ്ഥലത്തേക്ക് മാറിത്താമസിക്കാനും നിര്‍ദ്ദേശം നല്‍കി. കൂടാതെ ഭൂകമ്ബത്തില്‍ നിരവധി വീടുകള്‍ തകരുകയും ഒരാള്‍ മരിക്കുകയും ചെയ്‌തതായും റിപ്പോർട്ടുണ്ട്.
Post Your Comments