Latest NewsInternational

പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്ത 22 കാരിക്ക് ലൈംഗിക രോഗം

16 വയസിന് താഴെ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയിരുന്നു

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലപീഡകക്ക് വെറും 22 വയസ് മാത്രം. അല്‍സിയ സ്മെഡ്ലെ എന്ന ഈ യുവതി പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുവന്നു ദുരുപയോഗപ്പെടുത്തുകയായിരുന്നു.16 വയസിന് താഴെ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയിരുന്നുവെന്ന കാര്യ നോട്ടിങ്ഹാംഷെയറിലെ വാര്‍സോപ്പിലുള്ള ഈ യുവതി സമ്മതിച്ചിട്ടുമുണ്ട്.

ഒരു ചെറിയ കുട്ടിയുമായി ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് 2016 ഒക്ടോബറില്‍ സസ്പെന്‍ഡഡ് സെന്റന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് അല്‍സിയ സെക്സ് ഒഫെന്‍ഡറായി രജിസ്ട്രര്‍ ചെയ്യപ്പെട്ടിരുന്നുവെന്ന് ഈ യുവതിയുമായി ബന്ധപ്പെട്ട് നടന്ന് വരുന്ന കേസുകളുടെ വിചാരണക്കിടെ കോടതിക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.തന്റെ ഇരയായ ഒരു പെണ്‍കുട്ടിക്കൊപ്പം ഒരു രാത്രി മരക്കൂട്ടങ്ങള്‍ക്കിടയില്‍ ചെലവിടാന്‍ അല്‍സിയ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും കടുത്ത മഴ കാരണം അത് റദ്ദാക്കുകയായിരുന്നുവെന്നും വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.

തുടര്‍ന്ന് ഈ പെണ്‍കുട്ടിയെ തന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ കൊണ്ട് പോയി 24 മണിക്കൂര്‍ പാര്‍പ്പിച്ച്‌ ചൂഷണം ചെയ്തുവെന്ന കുറ്റവും അല്‍സിയക്ക് മേല്‍ ആരോപിക്കപ്പെടുന്നുണ്ട്. 12 കേസുകളിലാണ് അല്‍സിയ കുറ്റക്കാരിയാണെന്ന് തെളിഞ്ഞിരിക്കുന്നത്. നോട്ടിങ്ഹാം ക്രൗണ്‍ കോടതിയിലാണ് കേസുകളുടെ വിചാരണ നടന്നത്. മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും അഞ്ച് വര്‍ഷത്തെ റീസ്ട്രെയിനിങ് ഓര്‍ഡറുമാണ് അല്‍സിയക്ക് കോടതി വിധിച്ചിരിക്കുന്നത്. ഈ പെൺകുട്ടിക്ക് ലൈംഗിക രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button