ലണ്ടന്‍: ബാലപീഡകര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുന്ന ബ്രിട്ടീഷ് പൊലീസിന്റെ കെണിയിൽ വീണത് ഇന്ത്യൻ വിദ്യാർത്ഥി. കുട്ടികളെ പീഡിപ്പിക്കുന്ന സംഘത്തിനെ കണ്ടെത്താനുള്ള ഗാര്‍ഡിയന്‍സ് ഓഫ് ദ നോര്‍ത്തിന്റെ വലയിൽ ആണ് ഇന്ത്യൻ വിദ്യാർത്ഥി കുടുങ്ങിയത്. സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട 12 കാരിയുമായി ലൈംഗീക ബന്ധത്തിനായി എത്തിയതായിരുന്നു പ്രാജു പ്രസാദ് എന്ന ഇന്ത്യൻ വിദ്യാർത്ഥി.
എന്നാല്‍, പെണ്‍കുട്ടിക്കല്ല, ബാലപീഡകര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഗാര്‍ഡിയന്‍സ് ഓഫ് ദ നോര്‍ത്ത് എന്ന സംഘടനയ്ക്കാണ് താൻ തുടർച്ചയായി മെസേജ് അയച്ചിരുന്നതെന്നു പ്രാജു അറിഞ്ഞിരുന്നില്ല. 24-കാരനായ പ്രാജു 12-കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായി നിരന്തരം ചാറ്റ് ചെയ്തിരുന്നു.നോര്‍ത്ത്ഷീല്‍ഡ്സ് മെട്രോ സ്റ്റേഷനില്‍ കൂടിക്കാഴ്ച ഉറപ്പിച്ച പ്രാജു തനിക്കും പെണ്‍കുട്ടിക്കുമായി ഒരു ഹോട്ടല്‍ റൂം ബുക്ക് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും യുവാവിനും മുറിനല്‍കാന്‍ ഹോട്ടലുകാര്‍ തയ്യാറായില്ല.
അതുകൊണ്ടാണ് മെട്രോ സ്റ്റേഷനില്‍ കാണാമെന്ന് പ്രാജു തീരുമാനിച്ചത്. തന്റെ ആവശ്യങ്ങളും മെസേജിലൂടെ പ്രാജു പെൺകുട്ടിയോട് പറഞ്ഞിരുന്നു. ഇതോടെ സംഘടന പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മെട്രോ സ്റ്റേഷനിലെത്തിയ പ്രാജുവിനെ സംഘടനാ പ്രവർത്തകർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവരോട് കാലുപിടിച്ചു മാപ്പിരന്നിട്ടും പോലീസ് അയഞ്ഞില്ല. കോടതി പ്രാജുവിനെ ഒൻപതു മാസത്തെ നല്ലനടപ്പിനും 140 പൗണ്ട് പിഴയും വിധിച്ചു. അഞ്ചുവര്‍ഷത്തേക്ക് സെക്സ് ഒഫന്‍ഡേഴ്സ് രജിസ്റ്ററില്‍ ഒപ്പിടണമെന്നും ഉത്തരവിട്ടു.
Post Your Comments