Latest NewsIndia

ബിഗ് ബോസ് ഫൈനലിലേക്കെത്തുമ്പോൾ അപ്രതീക്ഷിത പുറത്താക്കൽ

ബിഗ് ബോസിലെ സൈലന്റ് പ്ലെയര്‍ എന്ന് പ്രേക്ഷകര്‍ അവരെ വിലയിരുത്തി.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് അവസാനിക്കാൻ വെറും നാല് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ അപ്രതീക്ഷിത പുറത്താക്കൽ. അവസാന ഘട്ടങ്ങളിൽ എലിമിനേഷനിലെത്താതെ രക്ഷപെട്ട അദിതി റായ് ആണ് ഇന്നലെ രാത്രി അപ്രതീക്ഷിതമായി എലിമിനേറ്റ് ആയത്. ഏറ്റവും കുറവ് പെർഫോമൻസ് എന്നാണ് ബിഗ്‌ബോസ് അദിതിയുടെ എലിമിനേഷനെ കണ്ടത്. മലയാളത്തില്‍ വിനിമയം നടത്താനുള്ള ശേഷിക്കുറവ് ഉള്‍പ്പെടെ തന്റെ കുറവുകള്‍ ബുദ്ധിപൂര്‍വ്വം മികവുകളാക്കിയിരുന്ന അദിതി റായിവളരെ തന്ത്രപൂര്വമായിരുന്നു ഇതുവരെ എത്തിയത്. ബിഗ് ബോസിലെ സൈലന്റ് പ്ലെയര്‍ എന്ന് പ്രേക്ഷകര്‍ അവരെ വിലയിരുത്തി.Image may contain: one or more people and closeup

ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ഥികള്‍ തമ്മിലുള്ള ഇണക്കങ്ങളിലും പിണക്കങ്ങളിലുമൊക്കെ ഒരിക്കലും കൃത്യമായി നിലപാട് എടുക്കുകയോ പറയുകയോ ചെയ്യാതെ അദിതി ഒഴിഞ്ഞുമാറാറാണ് പതിവ്. സ്വന്തം കാര്യം വരുമ്പോള്‍, ആരെങ്കിലും ഒറ്റയ്‌ക്കോ കൂട്ടമായോ തന്നെ കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ കരയുന്നതും ബിഗ് ബോസില്‍ പലകുറി കണ്ടു. എലിമിനേഷനിലെ നോമിനേഷനില്‍ പലപ്പോഴും ‘സ്വാര്‍ഥതാ’ ആരോപണം നേരിട്ടു. അഞ്ജലി അമീറിനൊപ്പം കണ്‍ഫെഷന്‍ റൂമിലെത്തിയ എപ്പിസോഡ് ഉദാഹരണം. ബിഗ് ബോസ് ഹൗസിലെ അദിതിയുടെ അടുത്ത സൗഹൃദങ്ങള്‍ ഷിയാസുമായും അരിസ്‌റ്റോ സുരേഷുമായും ആയിരുന്നു. unexpected elimination in bigg boss

പേളിയുമായി അത്ര നല്ല ബന്ധത്തില്‍ ആയിരുന്നില്ല. പേളിയെ ഏറ്റവുംകൂടുതല്‍ തവണ നോമിനേറ്റ് ചെയ്തത് അദിതി ആയിരുന്നു. ആദ്യ രണ്ടാഴ്ചയിലെ നോമിനേഷനിലും അദിതി ഇടംപിടിച്ചിരുന്നു. പിന്നീടാണ് ഒരുപക്ഷേ അദിതി ബിഗ് ബോസിലെ ‘ഗെയിമിംഗ്’ മനസിലാക്കി പെരുമാറാന്‍ തുടങ്ങിയത്. തന്റേതായ കാരണങ്ങളാല്‍ മറ്റുള്ളവരുമായുള്ള വഴക്കുകള്‍ പിന്നീട് തീരെ കുറവായിരുന്നു. പക്ഷേ അദിതിയോട് ഉണ്ടാവാറുള്ള പിണക്കം ഒരു മത്സരാര്‍ത്ഥിയും അധികദിവസം കൊണ്ടുനടന്നില്ല. തര്‍ക്കത്തിനും പിണക്കത്തിനുമൊക്കെ കാരണം എന്തുതന്നെ ആയാലും ‘ഓ, അത് അതിഥിയല്ലേ’ എന്ന മാനസികാവസ്ഥയിലേക്ക് ബിഗ് ബോസ് ഹൗസിലെ സഹവാസികളെ പരിവര്‍ത്തിപ്പിച്ചു എന്നതിലാണ് അദിതിയുടെ വിജയം. Image may contain: one or more people and people sitting

മറ്റുള്ളവരുമായി തട്ടിച്ചുനോക്കുമ്പോഴുള്ള എല്ലാ കുറവുകള്‍ക്കിടയിലും അവര്‍ 95-ാം ദിവസം വരെ പുറത്താവാതെ പിടിച്ചുനിന്നതും ഇക്കാരണത്താലാണ്. എങ്കിലും ഗ്രാൻഡ് ഫിനാലെയിൽ എത്തുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത എലിമിനേഷൻ. പ്രേക്ഷക വോട്ടുകൾ വളരെ കുറവായിരുന്നു അദിതിക്ക്. അർച്ചനയും രഞ്ജിനിയും പുറത്തായപ്പോഴുള്ള ആരാധകരുടെ പ്രതിഷേധമൊന്നും ബിഗ്‌ബോസിലെ ഈ അപ്രതീക്ഷിത പുറത്താക്കലിൽ ആരും കണ്ടില്ല. അദിതി പോകേണ്ടത് തന്നെയെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button