ഡെറാഡൂണ്‍ : അശ്ലീല വെബ്സൈറ്റുകള്‍ ഇന്‍റര്‍നെറ്റില്‍ നിന്ന് നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഡെറാഡൂണില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സഹപാഠികളാല്‍ പീഡനത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ഇങ്ങനെ ഒരു നിര്‍ദ്ദേശം കേന്ദ്രത്തിന് മുന്നില്‍ നിരത്തിയിരിക്കുന്നത്. ആക്ടിങ്ങ് ചീഫ് ജസ്റ്റീസ് രാജീവ് ശര്‍മ്മയും ജസ്റ്റീസ് മനോജ് തീവാരിയും ഉള്‍ക്കൊളളുന്ന ഡിവിഷന്‍ ബഞ്ചാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ഡെറാഡൂണില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച 4 സഹപാഠികളെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ അവര്‍ മൊഴി നല്‍കിയത് അശ്ലീല ചിത്രങ്ങള്‍ പോണ്‍ സൈറ്റില്‍ കണ്ടതിന് ശേഷമാണ് അവര്‍ ഇപ്രകാരം പ്രവര്‍ത്തിച്ചത്. അതിനാലാണ് കുട്ടികളെ സ്വാധീനിക്കുന്ന അവരുടെ ജീവിതം തകര്‍ക്കുന്ന ഇത്തരം അശ്ലീല വെബ്സൈറ്റുകള്‍ നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത് .
സങ്കേതികവിദ്യ നിയമം – 2000 ല്‍ പറഞ്ഞിട്ടില്ലാത്ത ഉളളടക്കങ്ങളുടെ ഇന്‍റര്‍നെറ്റ് അഡ്രസുകള്‍ ( യു.ആര്‍.എല്‍) ഉടന്‍ നീക്കണമെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വകുപ്പ് ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ധാര്‍മ്മികതയും മര്യാദയേയും ഭേദിക്കുന്ന ഉളളടക്കങ്ങള്‍ ഒരിക്കലും സൈറ്റുകളില്‍ പാടില്ലായെന്ന് ഹൈക്കോടതി അറിയിച്ചു. ലൈംഗിക കുററകൃത്യങ്ങള്‍ പെരുകുന്നതിനാല്‍ ഇന്‍റര്‍നെറ്റ് സേവന ദാതാക്കള്‍ ഈ പറഞ്ഞ ചട്ടങ്ങള്‍ അനുശാസിച്ചിട്ടുളള പ്രകാരം പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേന്ദ്രം അശ്ലീല വെബ് സൈറ്റുകള്‍ ഇന്‍റെര്‍നെറ്റില്‍ ലഭ്യമാക്കുന്നതിന് ടെലിഫോണ്‍ സേവനദാതാക്കള്‍ക്കായി ചില ചട്ടങ്ങള്‍ തയ്യാറാക്കി നല്‍കിയിരുന്നു. അതില്‍ കുട്ടികളെ ഇപ്രകാരം ചിത്രീകരിച്ചാല്‍ സെക്ഷന്‍ 25, വിവരസാങ്കേതികവിദ്യ ആക്ട് – 2000 പ്രകാരം ചട്ടങ്ങള്‍ ലംഘിക്കുന്ന ഇത്തരത്തിലുളള കന്പനികളുടെ ലൈസന്‍സ് റദ്ദാക്കപ്പെടുമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശയവിനിമയ മന്ത്രാലയവും വിവരസാങ്കേതിക വകുപ്പും ചേര്‍ന്ന് ഏത് വിധത്തിലുളള ഉളളടക്കമാണ് അശ്ലീല വെബ്സൈ റ്റുകളില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് 31 -07-2015 ല്‍ ഇന്‍റര്‍നെറ്റ് സേവന ലൈസന്‍സ് എടുത്തിട്ടുളളവര്‍ക്ക് എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Post Your Comments