NattuvarthaLatest News

ക്ലാസിൽ സംസാരിച്ചതിന് അഞ്ചാം ക്ലാസുകാരന്റെ തല പ്രിന്‍സിപ്പാള്‍ മൊബൈലിന് അടിച്ച് പൊട്ടിച്ചു

കലയപുരം സെന്റ് തെരേസാസ് യുപി സ്‌കൂളിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

കൊട്ടാരക്കര: ക്ലാസിൽ സംസാരിച്ചതിന് അഞ്ചാം ക്ലാസുകാരന്റെ തല മൊബൈലിന് അടിച്ച് പൊട്ടിച്ചതായി പരാതി. കലയപുരം സെന്റ് തെരേസാസ് യുപി സ്‌കൂളിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ജന്‍മനാ ബധിരരും മൂകരുമായ ദമ്പതികളായ ഏറത്തു കുളക്കട മൂര്‍ത്തി വിള വീട്ടില്‍ രതീഷിന്റേയും ലേഖയുടെയും മൂത്ത മകനായ അഖിലേഷിനെ (11 )യാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ സിസ്റ്റര്‍ ജോബിന്‍ ക്ലാസ്സില്‍ സംസാരിച്ചു എന്നു പറഞ്ഞു തന്റെ കൈയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ കൊണ്ട് കുട്ടിയുടെ തല അടിച്ചു പൊട്ടിച്ചത്.

വീട്ടിലേക്ക് സ്കൂൾ ബസിൽ പറഞ്ഞ് വിട്ട കുട്ടികാര്യങ്ങളൊക്കെ വീട്ടിലുള്ളവരോട് പറയുകയും മാതാപിതാക്കള്‍ സ്‌കൂളില്‍ വിളിച്ച് വിവരം തിരക്കിയപ്പോര്‍ പ്രിന്‍സിപ്പലിന് അബദ്ധം പറ്റിയതാണന്നും ക്ഷമിക്കണം എന്നും അഭ്യര്‍ത്ഥിച്ചതായി പറഞ്ഞു. ജനരോഷം എതിരാവും എന്നു കണ്ടു ഭയന്ന പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്‌കൂള്‍ പിടിഎ യുമായി വന്നു കുട്ടിയുടെ വീട്ടില്‍ വന്നു മാപ്പു പറഞ്ഞു. കുട്ടി ഇപ്പോള്‍ കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രിന്‍സിപ്പല്‍ സിസ്റ്ററുടെ നടപടിയില്‍ പ്രതിഷേധിച്ച് നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് മാതാപിതാക്കളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button