Latest NewsInternational

ഹിന്ദുവായ മുന്‍കാമുകന് ബീഫ് പാഴ്സലായി അയച്ചു; യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

അഞ്ച് വര്‍ഷത്തിലേറെയായി ഇവര്‍ മുന്‍കാമുകനേയും കുടുംബത്തേയും ജാതീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും

മുന്‍ കാമുകന് ബീഫ് പാഴ്സലായി അയച്ച ബ്രീട്ടീഷ് സിഖ് വനിത ജയിലില്‍. ഹിന്ദുവായ മുന്‍ കാമുകന്റെയും കുടുംബത്തിന്റെയും വിശ്വാസങ്ങള്‍ തുടര്‍ച്ചയായി അധിക്ഷേപിച്ചതിന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് ഇവര്‍ക്ക് ലഭിച്ചത്.

അമന്ദീപ് മുധര്‍ എന്ന സിഖ് വനിത കുറ്റക്കാരിയാണെന്ന് സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ സ്വിന്‍ഡണ്‍ ക്രൗണ്‍ കോടതിയാണ് കണ്ടെത്തിയത്. മുധരിന്റെ പെരുമാറ്റം ക്രൂരവും, പ്രകോപനപരവും ഭയാനകവുമാണെന്ന് ശിക്ഷ വിധിച്ച ജഡ്ജി റോബര്‍ട്ട് പാവ്സണ്‍ പറഞ്ഞു. മതപരമായ വിശ്വാസമുള്ളവര്‍ ഭൂരിഭാഗത്തിനും ഒരു പൊതു അടിത്തറ ഉണ്ടെന്നും അത് ദൈവത്തിലോ മനുഷ്യപ്രകൃതിയിലോ ഉള്ള വിശ്വാസം ആയിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ മുന്‍ കാമുകന്റെയും കുടുംബത്തിന്റെയും നേര്‍ക്ക് അശ്ലീല ഭാഷ ഉപയോഗിക്കുകയും ഭീഷണി സന്ദേശങ്ങള്‍ ഉപയോഗിക്കുകയും സോഷ്യല്‍ മീഡിയ വഴി ആക്രമണം നടത്തുകയുമായിരുന്നു പെണ്‍കുട്ടിയെന്ന് കോടതിയില്‍ തെളിഞ്ഞു. 26 വയസുകാരിയായ ഇവര്‍ക്ക് യുവാവുമായി ഏതാനും ആഴ്ച്ചകള്‍ മാത്രമുള്ള പരിചയമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍, സാംസ്‌കാരിക വ്യത്യാസം ചൂണ്ടിക്കാട്ടി യുവാവ് ഈ ബന്ധം അവസാനിപ്പിച്ചതോടെയാണ് പെണ്‍കുട്ടി അക്രമാസക്തയായത്. പെണ്‍കുട്ടിയും അവരുടെ കുടുംബവും ചേര്‍ന്ന് യുവാവിന്റെ കുടുംബത്തിന് നേരെ സംഘടിതാക്രമണം നടത്തുകയായിരുന്നു.

ഹിന്ദുമത വിശ്വാസികളായ ഇവരുടെ വീട്ടിലേക്ക് ബീഫ് കൊടുത്തയച്ച് മതവിശ്വാസത്തെ വ്രണപ്പെടുത്തിയതും യുവാവിന്റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അതേസമയം പെണ്‍കുട്ടിയുടെ കുട്ടിക്കാല ജീവിതത്തിലെ മോശം അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. വാദം തള്ളിയ കോടതി കര്‍ശനമായ ഉപാധികളോടെയാണ് മുധറിന് ശിക്ഷ വിധിച്ചത്. ശിക്ഷാസമയം 100 മണിക്കൂര്‍ വേതനമില്ലാതെ സാമൂഹിക സേവനം ചെയ്യണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button