Latest NewsIndia

19 ഇനങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി; തീരുമാനത്തിന് പിന്നിലെ കാരണം ഇങ്ങനെ

വര്‍ധന ബുധനാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. ഇതോടെ ഇവയ്ക്ക് വിലയേറും.

ന്യൂഡല്‍ഹി: മൂല്യശോഷണത്തില്‍നിന്ന് രൂപയെ കരകയറ്റാനുള്ള നടപടികളുടെ ഭാഗമായി എയര്‍കണ്ടീഷണര്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ എന്നിവയടക്കം 19 ഇനങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കുള്ള തീരുവ 15 ശതമാനത്തില്‍നിന്ന് 20 ശതമാനമാക്കി. വര്‍ധന ബുധനാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. ഇതോടെ ഇവയ്ക്ക് വിലയേറും.

എസി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ എന്നിവയുടെ തീരുവ പത്തില്‍നിന്ന് 20 ശതമാനമാക്കി. കഴിഞ്ഞ സാമ്പത്തികവര്‍ഷം 86,000 കോടി രൂപയുടെ ഇറക്കുമതി നടന്ന ഉല്‍പ്പന്നങ്ങള്‍ക്കുമേലാണ് തീരുവ വര്‍ധിപ്പിച്ചത്. എസി, റഫ്രിജറേറ്റര്‍ കംപ്രസറുകളുടെ തീരുവ 7.5ല്‍നിന്ന് 10 ശതമാനമാക്കി. സ്പീക്കര്‍, റേഡിയല്‍ കാര്‍ ടയര്‍ എന്നിവയുടെ തീരുവ പത്തില്‍നിന്ന് 15 ശതമാനമാക്കി.

വിവിധയിനം വ്യവസായേതര വജ്രങ്ങളുടെയും വിലകൂടിയ കല്ലുകളുടെയും തീരുവ അഞ്ചില്‍നിന്ന് ഏഴരശതമാനമാക്കി. പാദരക്ഷകളുടെ തീരുവ 20ല്‍നിന്ന് 25 ശതമാനമാക്കി. ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ തീരുവ പത്തില്‍നിന്ന് 15 ശതമാനമാക്കി. വ്യോമയാന ഇന്ധനത്തിന് അഞ്ച് ശതമാനം തീരുവ പുതുതായി ചുമത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button