തിരുവനന്തപുരം : സംസ്ഥാനത്തെ പ്രസവമുറികളിൽ ഭർത്താക്കന്മാർക്കും ഇനി കൂട്ടിരിക്കാം. പ്രസവമുറിയില്‍ കൂട്ട് എന്നാണ് സർക്കാർ ഈ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. സ്ത്രീകൾ ഏറ്റവുമധികം വേദനയും മാനസിക പിരിമുറുക്കവും അനുഭവിക്കുന്ന സമയത്ത് വേണ്ടപ്പെട്ട ഓരാള്‍ കൂടെയുണ്ടാകുന്നത് മനസ്സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
ഗര്‍ഭിണിയോടൊപ്പം പ്രസവമുറിയില്‍ ഭര്‍ത്താവ്, സഹോദരി, മാതാവ്,ഭര്‍ത്തൃമാതാവ് എന്നിവരില്‍ ഒരാള്‍ക്ക് കൂടെ നില്‍ക്കാന്‍ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. പ്രസവത്തിന്റെ ഏത്ഘട്ടത്തില്‍ ഇവരുടെ സാമിപ്യം വേണമെന്ന് ഗര്‍ഭിണികള്‍ക്ക് തീരുമാനിക്കാം. പ്രസവത്തിന്റെ നാലുഘട്ടങ്ങളിലും ഒപ്പം നില്‍ക്കാനുള്ള സാഹചര്യമൊരുക്കും.
നിര്‍ദ്ദേശിക്കുന്ന ഘട്ടം പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഇവര്‍ക്ക് പുറത്ത് പോകാന്‍ കഴിയില്ല. മുറിയില്‍ നിര്‍ത്തുന്നതിന് മുന്‍പ് ഇവര്‍ക്കായി കൗണ്‍സിലിംഗ് നല്‍കും. പ്രസവസമയത്തുണ്ടാകുന്ന അപകടസാധ്യതകള്‍, എന്താണ് സംഭവിക്കുന്നത്, വിവിധ ഘട്ടങ്ങളിലെ വീഡിയോ ദൃശ്യങ്ങള്‍, ആദ്യകരച്ചില്‍ എന്നിവ ഇതില്‍ പ്രതിപാദിക്കും.
Post Your Comments