Latest NewsInternational

ശസ്ത്രക്രിയ കഴിഞ്ഞ ആമക്ക് സഞ്ചരിക്കാൻ പ്രത്യേക രൂപകൽപ്പന ചെയ്ത വീൽച്ചെയർ

മേരിലാന്‍ഡ് മൃഗശാലയില്‍ വളരുന്ന ആമയ്ക്കാണ് വീല്‍ച്ചെയര്‍ തയ്യാറാക്കിയിരിക്കുന്നത്

ഇത് മനുഷ്യർക്കുള്ള വീൽച്ചെയറിന്റെ കഥയല്ല, മറിച്ച് ഒരു ആമക്കാണ്. ശസ്ത്രക്രിയ കഴിഞ്ഞ ആമക്ക് സഞ്ചരിക്കാൻ പ്രത്യേക രൂപകൽപ്പന ചെയ്ത വീൽച്ചെയറാണ് കൗതുകമുണർത്തുന്നത്. മേരിലാന്‍ഡ് മൃഗശാലയില്‍ വളരുന്ന ആമയ്ക്കാണ് വീല്‍ച്ചെയര്‍. ഇൗ അടുത്തിടെ ആമയുടെ പുറംതോടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. പരിക്കേറ്റ ആമയെ മേരിലാന്‍ഡ് മൃഗശാലയിലെ ഡ്രുയിഡ് ഹില്‍ പാര്‍ക്കില്‍ നിന്നാണ് കണ്ടെത്തിയത്.

ശരീരം നിറയെ മുറിവുകളുമായാണ് ആമയെ കണ്ടെത്തിയത്, ആമയുടെ പുറംതോടിന്‍റെ താഴ്ഭാഗത്ത് ഒന്നിലധികം മുറിവുകള്‍ കാണപ്പെട്ടു. ആമയുടെ ചലനശക്തി നിലനിര്‍ത്താന്‍ വളരെ അധികം ബുദ്ധിമുട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, ആമയുടെ പുറംതോട് നേരെയാക്കാന്‍ ഒരു ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. അതിനുശേഷം, ആമയ്ക്ക് നല്ല രീതിയില്‍ നടക്കാന്‍ ഒരു വീല്‍ച്ചെയര്‍ രൂപകല്‍പ്പന ചെയ്യുകയായിരുന്നു, അധികൃതര്‍ പറഞ്ഞു.

ഏതായാലും ഈ വീൽച്ചെയർ കാഴ്ച്ചക്കാരിൽ കൗതുകമുണർത്തുകയാണ്, വീല്‍ച്ചെയര്‍ പൂര്‍ത്തിയായ ശേഷം ആമയുടെ പുറംതോടുമായി ബന്ധിപ്പിക്കുകയും ഇരുവശങ്ങളിലും രണ്ട് ചക്രങ്ങള്‍ ഘടിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button