Latest NewsKerala

വിസമ്മതപത്രം നല്‍കിയ പോലീസുകാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; പോലീസിന്റെ ന്യായീകരണം ഇങ്ങനെ

സംസ്ഥാന പൊലീസ് ബറ്റാലിയനിലെ ജീവനക്കാര്‍ക്ക് സ്ഥമാറ്റം നല്‍കിയെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആക്ഷേപം

സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തം മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നടപടിയാണ് സാലറി ചലഞ്ച്. ഇപ്പോള്‍  സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവാദങ്ങള്‍ ഉയരുകയാണ്. സാലറി ചലഞ്ചില്‍ പങ്കെടുക്കാതെ വിസമ്മതപത്രം നല്‍കിയ സംസ്ഥാന പൊലീസ് ബറ്റാലിയനിലെ ജീവനക്കാര്‍ക്ക് സ്ഥമാറ്റം നല്‍കിയെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആക്ഷേപം.

ഒമ്പത് ഹവില്‍ദാറുമാരെയാണ് തിരുവനന്തപുരത്ത് നിന്ന് മലപ്പുറം ആര്‍ആര്‍ആര്‍എഫിലേക്ക് സ്ഥലം മാറ്റിയത്. സാപ് കമാന്‍ഡന്റ് ആണ് സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവിറക്കിയത്. ജൂനിയര്‍ ഉദ്യോഗസ്ഥരുള്ളപ്പോള്‍ സീനിയേഴ്സിനെ മാറ്റിയതാണ് ആക്ഷേപത്തിന് കാരണം. സാലറി ചലഞ്ചിനോട് വിസമ്മതിച്ചതിനുള്ള പ്രതികാര നടപടിയാണെന്നാണ് ആക്ഷേപം. അതേസമയം, പ്രതികാര നടപടിയല്ലെന്ന് വിശദീകരണവുമായി പൊലീസ് രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button