ഭോപ്പാല്‍: റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ആരോപണവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. റാഫേൽ ഇടപാടിനെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യ സ്വഭാവമുള്ളതാണെന്നും എത്രപണം രാജ്യം മുടക്കിയെന്നത് സംബന്ധിച്ച കാര്യം വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതെങ്കിൽ രഹസ്യസ്വഭാവം കരാറിനില്ലെന്നും ഇന്ത്യയ്ക്ക് ആവശ്യമെങ്കില്‍ അക്കാര്യം പരസ്യമാക്കാമെന്നുമാണ് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വോ ഒളാന്ദ് പറഞ്ഞതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ കര്‍ഷകരെ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും വഞ്ചിക്കുകയായിരുന്നു. യുപിഎ സര്‍ക്കാരുകളുടെ കാലത്ത് 70,000 കോടി രൂപയുടെ കാര്‍ഷിക വായ്പയാണ് നല്‍കിയത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ വട്ടപൂജ്യമാണ് കര്‍ഷകര്‍ക്ക് നല്‍കിയതെന്നും തന്നെ തെരഞ്ഞെടുത്താല്‍ രാജ്യത്തിന് പുറത്തുള്ള കള്ളപ്പണം തിരിച്ചുപിടിച്ചു 15 ലക്ഷം രൂപ ഓരോരുത്തരുടെയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി ജനങ്ങളെ വഞ്ചിച്ചുവെന്നും രാഹുല്‍ ഗാന്ധിആരോപിച്ചു.
Post Your Comments