അമൃത്‍സര്‍: ഭർത്താവിന്റെ അറസ്റ്റ് എതിർത്ത യുവതിയെയും ജീപ്പിന് മുകളില്‍ കിടത്തി പൊലീസിന്‍റെ പരേഡ്. യുവതിയെയും ജീപ്പിന് മുകളില്‍ കിടത്തി കിലോമീറ്ററുകളോളം ജീപ്പ് സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പഞ്ചാബിലെ അമൃത്‍റിലാണ് സംഭവം. ഇതിനിടെ ജീപ്പിന് മുകളിൽ നിന്ന് വീണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.
റോഡില്‍ വീണ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സ്വത്ത തര്‍ക്ക കേസ് ആസ്പദമായി ഭര്‍തൃപിതാവി അന്വേഷിച്ച് വീട്ടിലെത്തിയതായിരുന്നു പൊലീസ്. എന്നാല്ർ ഭര്‍തൃപിതാവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇതിനു പകരം പോലീസ് യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത് എതിര്‍ത്ത യുവതിയെ ബലമായി പിഡിച്ച് ജീപ്പിന് മുകളിലേക്ക് വലിച്ചിട്ട് വാഹനമോടിച്ച് പോകുകയായിരുന്നു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments