പാലക്കാട് ജില്ലയിൽ പ്രളയത്തിന് ശേഷം അനുഭവപ്പെടുന്ന വരള്‍ച്ചയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കുളങ്ങളും കിണറുകളും വറ്റി തുടങ്ങി. കഴിഞ്ഞവര്‍ഷം സെപ്റ്റബറില്‍ അനുഭവപ്പെടിനേക്കാള്‍ വലിയ വരള്‍ച്ചയും ജല നിരപ്പിന്റെ താഴ്ചയും കര്‍ഷകരെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നു.
വെള്ളമില്ലാതെ പ്രതിസന്ധിയിലാണ് പല ജനങ്ങളും, ആകെയുള്ള ജല സ്രോതസുകളും വറ്റി കടുത്ത ചൂടില്‍ തൂതപ്പുഴ, ഭാരതപ്പുഴ എന്നിയിലെ നീരൊഴുക്കു കുറയുന്നു. വെയിലേറ്റു കിണറുകളിലും കുളങ്ങളിലും വെള്ളം ഇറങ്ങിയതോടെ കുടിനീരിനായി പൈപ്പ് വെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പലയിടത്തെയും ജനങ്ങൾ.
Post Your Comments