Specials

ഗാന്ധിജിയെ കുറിച്ച് മറ്റു മഹാന്മാർ പറഞ്ഞ കാര്യങ്ങൾ ഇവയൊക്കെ

നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ കുറിച്ച് മഹാന്മാർ പറഞ്ഞ വാക്കുകൾ ചുവടെ ചേർക്കുന്നു

ഗാന്ധിജി ഇന്ത്യയിലെ നിരാലംബരായ കോടിക്കണക്കിന് ജനങ്ങളുടെ പടിവാതിൽക്കൽ വന്ന് നിന്നു അവരിലൊരാളായി അവരുടെ ഭാഷയിൽ അവർക്ക് വേണ്ടി സംസാരിച്ചു. മറ്റാർക്കാണ് അത്രയും ജനങ്ങളെ സ്വന്തം ശരീരവും രക്തവുമായി കണക്കാക്കാൻ പറ്റിയത്. സത്യം സത്യത്തെ ഉണർത്തി”– രബീന്ദ്രനാഥ ടാഗോർ

നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്‌… പ്രകാശം പൊലിഞ്ഞെന്നാണോ ഞാൻ പറഞ്ഞത്‌? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത്‌ ഒരു സാധാരണ ദീപമായിരുന്നില്ല… ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക്‌ അത്‌ ആശ്വാസം പകർന്നുകൊണ്ടിരിക്കും” —ജവഹർലാൽ നെഹ്‌റു – മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട്‌ രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള പ്രസക്ത വാക്കുകൾ

ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല” — ആൽബർട്ട് ഐൻസ്റ്റീൻ

ഞാനും മറ്റുള്ളവരും വിപ്ലവനേതാക്കന്മാരായിരിക്കാം പക്ഷേ ഞങ്ങൾ എല്ലാവരും തന്നെ ഗാന്ധിയുടെ ശിഷ്യന്മാരാണ്. നേരിട്ടോ അല്ലാതെയോ” — ഹോ ചി മിൻ

“‘ഗാന്ധിയിൽ നിന്ന് ഒളിച്ചോടിക്കൊണ്ട് മനുഷ്യരാശിക്ക് പുരോഗമനം സാദ്ധ്യമല്ല. മനുഷ്യരാശി സമാധാനവും സഹവർത്തിത്വവും നിലനിൽക്കുന്ന ഒരു ലോകത്തിലേയ്ക്ക് പരിണാമത്തിലൂടെ ചെന്നെത്തുന്നത് മനസ്സിൽ കണ്ട് അതിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ജീവിക്കുകയും, ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തത്. അദ്ദേഹത്തെ അവഗണിക്കുന്നത് നമ്മെത്തന്നെയാവും ബാധിക്കുക”.

കിരാതമായ ഹിംസാമാർഗ്ഗത്തിലൂടെയല്ലാതെ സാമൂഹികപ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന് മറ്റാരെക്കാളും അധികമായി തെളിയിച്ചത് മഹാത്മാ ഗാന്ധിയാണ്. ഈ അർത്ഥത്തിൽ അദ്ദേഹം ഇന്ത്യയുടെ വിശുദ്ധൻ (എന്ന സ്ഥാനത്തിലും) ഉപരിയാണ്” — മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

ഗാന്ധിയെന്നു കേൾക്കുമ്പോൾ ഒരുതരം രുചികേട് (aesthetic distaste)തോന്നുന്നവർ എന്നപ്പോലെ മറ്റുപലരും ഉണ്ടാകാം. അദ്ദേഹത്തെ പുണ്യവാളനായി ചിത്രീകരിക്കുന്ന അവകാശവാദങ്ങൾ പലർക്കും ബോദ്ധ്യമായില്ലെന്നു വരാം. പുണ്യവാളത്തം എന്ന ആശയമേ സ്വീകാര്യമല്ലാത്ത പലരും, ഗാന്ധിയുടെ അടിസ്ഥാനലക്‌ഷ്യങ്ങളെതന്നെ മാനവികതാവിരുദ്ധവും പിന്തിരിപ്പനും ആയി കണ്ടേക്കാം. എന്നാൽ വെറും ഒരു രാഷ്ട്രീയക്കാരനായി പരിഗണിച്ച് നമ്മുടെ കാലഘട്ടത്തിലെ മറ്റ് മുൻ‌നിരയിലെ രാഷ്ട്രീയനേതാക്കളുമായി താരതമ്യപ്പെടുത്തിയാൽ, എത്ര ശുദ്ധമായ ഗന്ധമാണ് അദ്ദേഹം അവശേഷിപ്പിച്ച് പോയത് എന്നോർത്ത് അത്ഭുതപ്പെടാതിരിക്കാനാവില്ല” — ജോർജ്ജ് ഓർവെൽ

വാണിയ ജാതിയിൽ പിറന്ന ഈ പിന്തിരിപ്പൻ ജനങ്ങളെ വഞ്ചിക്കുകയും അവർക്കെതിരെ സാമ്രാജ്യവാദികളെ സഹായിക്കുകയും ചെയ്തു. പുണ്യാത്മാക്കളെ അനുകരിച്ചു. ജനപ്രീണനത്തിനായി ഇൻഡ്യയുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുകയും ബ്രിട്ടീഷുകാരുടെ ശത്രുവുമായി അഭിനയിക്കുകയും, മതപരമായ അന്ധവിശ്വാസങ്ങളെ വൻ‌തോതിൽ ചൂഷണം ചെയ്യുകയും ചെയ്തു“‘ — സ്റ്റാലിന്റെ കാലത്തെ മഹത്തായ സോവിയറ്റ് വിജ്ഞാനകോശം (The Great Soviet Encyclopedia)

shortlink

Related Articles

Post Your Comments

Related Articles


Back to top button