കൊല്ലം/ദമ്മാം : സൗദി അറേബ്യയിലെ അൽഹസ്സയിൽ നവയുഗം സാംസ്ക്കാരികവേദി പ്രവർത്തകനായിരുന്ന മുഹമ്മദ് സുൽത്താന്റെ മരണാന്തര കുടുംബസഹായഫണ്ട്, അദ്ദേഹത്തിന്റെ ഭാര്യ ഷൈനിയ്ക്ക്, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി കൈമാറി. കൊല്ലം പള്ളിമുക്കിലുള്ള സുൽത്താന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ധനസഹായം കൈമാറിയത്.
ദീർഘകാലം സൗദി അറേബ്യയിലെ അൽഹസ്സയിൽ പ്രവാസിയായിരുന്ന മുഹമ്മദ് സുൽത്താൻ, രണ്ടു മാസങ്ങൾക്ക് മുൻപ് ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. നവയുഗം മുബാറസ് മേഖലയുടെ കീഴിലുള്ള ഷുഖയ്ക്ക് യൂണിറ്റ് സെക്രട്ടറി സിയാദിന്റെ സഹോദരനായ അദ്ദേഹം, നവയുഗത്തിന്റെ സജീവപ്രവർത്തകനായിരുന്നു. മുഹമ്മദ് സുൽത്താന്റെ കുടുംബത്തെ സഹായിയ്ക്കാനായി നവയുഗം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബസഹായധനം സമാഹരിച്ചത്.
സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ: എൻ.അനിരുദ്ധൻ, നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്ര ജോയിന്റ് സെക്രട്ടറി ഹുസ്സൈൻ കുന്നിക്കോട്, നവയുഗം കേന്ദ്രനേതാക്കളായ ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവം, സി.പി.ഐ ചവറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി.എ.തങ്ങൾ, ഇരവിപുരം ലോക്കൽ സെക്രട്ടറി സുന്ദരേശൻ, ബ്രാഞ്ച് സെക്രട്ടറി ദിലീപ്, അസ്സി:സെക്രട്ടറി സുധീർ, നവയുഗം മുൻനേതാക്കളായ രാജീവ് ചവറ, റെജിലാൽ പട്ടത്താനം, മുഹമ്മദ് സുൽത്താന്റെ മക്കളായ മുഹമ്മദ് ഇജാസ്, മുഹമ്മദ് ജാസിൻ, ഷിബാന എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Post Your Comments