തിരുവനന്തപുരം : നബാഡിന്റെ കാർഷിക ധനസഹായം 1500 കോടിയാക്കി. പ്രളയത്തിൽ കൃഷി നശിച്ചവർക്ക് വായ്പനൽകാനായി സംസ്ഥാന സഹകരണ ബാങ്കിന് നബാർഡ് 400 കോടി രൂപ കൂടി അനുവദിച്ചു. നേരത്തേ 1100 കോടിരൂപയാണ് അനുവദിച്ചിരുന്നത്.
പ്രളയത്തിൽപ്പെട്ട കർഷകർക്ക് വായ്പനൽകാനായി കേരള ഗ്രാമീൺ ബാങ്കിന് 800 കോടിരൂപയും നബാർഡ് അനുവദിച്ചിരുന്നു. ഇതിൽ 650 കോടി രൂപ ബാങ്ക് ഇതിനകം വായ്പ നൽകിയെന്നും നബാർഡ് ചീഫ് ജനറൽ മാനേജർ ആർ.ശ്രീനിവാസൻ അറിയിച്ചു.
Post Your Comments