NattuvarthaLatest News

രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഒന്നരകോടി രൂപ എക്സൈസ് പിടികൂടി

കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഒന്നരകോടി രൂപ എക്സൈസ് പിടികൂടി . എക്സൈസ് ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണമാണ് പിടികൂടിയത്.

അതീവ രഹസ്യമായി മീന്‍വണ്ടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കള്ളപ്പണമാണ് മുത്തങ്ങ പൊലീസ് പിടികൂടിയത്.

സംഭവത്തിൽ കോഴിക്കോട് അടിവാരം സ്വദേശികളായ അബ്ദുൾ ഖാദര്‍, മുജീബ് എന്നിവരാണ് പോലീസ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button