Latest NewsIndia

പൊലീസ് നോക്കി നില്‍ക്കെ ലൗ ജിഹാദ് ആരോപിച്ച് യുവാവിന് മര്‍ദ്ദനം

ഐഡന്റിന്റി കാര്‍ഡില്‍ നിന്നും ഹിന്ദുമത വിശ്വാസിയെന്ന് മനസിലാക്കി എന്തിനൊരു മുസ്ലീം യുവാവിനെ തെരഞ്ഞെടുത്തു

മീററ്റ്: ലൗ ജിഹാദ് ആരോപിച്ച് യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിന് പൊലീസ് നോക്കി നില്‍ക്കെ മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. വിഎച്ച്പി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഇവര്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. പൊലീസ് നോക്കിനില്‍ക്കെയാണ് ആക്രമണം നടക്കുന്നത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഐഡന്റിന്റി കാര്‍ഡില്‍ നിന്നും ഹിന്ദുമത വിശ്വാസിയെന്ന് മനസിലാക്കി എന്തിനൊരു മുസ്ലീം യുവാവിനെ തെരഞ്ഞെടുത്തു എന്ന് ചോദിച്ചായിരുന്നു അക്രമണമെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്.

അതേസമയം ലൈംഗികപീഡനത്തിന് കേസ് കൊടുക്കാന്‍ വരെ പൊലീസ് പറഞ്ഞെന്നും അതിന് വഴങ്ങിയില്ലെന്നും യുവതി പറഞ്ഞു. യുവാവിനൊപ്പം സമയം ചെലവിട്ടതിന് പൊലീസ് പിടിയിലായ യുവതിയെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ വനിതാ പോലീസ് ഉപദ്രവിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളായ ഇരുവരും യുവാവിന്റെ വീട്ടില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button