റിയാദ്: ആഡംബര ടൂറിസം പദ്ധതിയ്ക്ക് തുടക്കം കുറിച്ച് സൗദി അറേബ്യ. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ കടല്‍ തീരത്താണ് സൗദി സൗദി അറേബ്യ ആഡംബര ടൂറിസം പദ്ധതി ആരംഭിച്ചത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് വമ്പന്‍പദ്ധതി പ്രഖ്യാപിച്ചത്. എണ്ണയിതര സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ പുഷ്ടിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി.
മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്ന് പ്രകൃതിയോട് ഇണങ്ങുന്ന ടൂറിസം പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ‘അമാല’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മിഡിലീസ്റ്റിന്റെ തീരം എന്ന നിലയിലും അറിയപ്പെടും.
ഹോട്ടലുകള്‍, സ്വകാര്യ വില്ലകള്‍, കലാ അക്കാദമികള്‍, ഉല്ലാസ ബോട്ട് ക്ലബ്ബുകള്‍ തുടങ്ങിയെല്ലാം പദ്ധതിയിലുണ്ടാകും.
Post Your Comments