ബീയ്ജിംങ് : മനുഷ്യർക്കുപോലും പരസ്‌പര സ്നേഹം നഷ്ടമാകുന്ന കാലമാണിത്. ഈ സാഹചര്യത്തിൽ തെരുവിൽ അലഞ്ഞു നടന്ന നായക്കുട്ടിയെ ഒരു യുവതി വളർത്താൻ കൊണ്ടുപോകുമ്പോൾ പിന്നാലെ പാഞ്ഞെത്തി സ്വന്തം കുഞ്ഞിനോട് സ്നേഹ പ്രകടനം നടത്തുന്ന ഒരു നായയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
തെരുവുനായയുടെ കുഞ്ഞുങ്ങളില്‍ ഒന്നിനെ വളര്‍ത്താനായി എടുത്തുകൊണ്ടു പോകുന്ന സ്ത്രീയെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. സ്‌കൂട്ടറിനരികിലേക്ക് നായക്കുട്ടിയുമായി പോകുന്ന സ്ത്രീയെ അനുഗമിക്കുന്ന അതിന്റെ അമ്മയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നോവു പടര്‍ത്തുന്നത്. കുഞ്ഞിനെ പിന്തുടര്‍ന്നെത്തുന്ന അമ്മയ്ക്കരികിലേക്ക് കുഞ്ഞിനെ വച്ചു നീട്ടിയെങ്കിലും സ്‌നേഹത്തോടെ നക്കിത്തോര്‍ത്തി ഉമ്മവച്ച് സങ്കടം ഉള്ളിലൊതുക്കി നടന്നകലുകയാണ് ആ തെരുവു നായ ചെയ്തത്.
https://www.facebook.com/DailyMail/videos/563785227392226/
Post Your Comments