KeralaLatest News

ആവശ്യമായ ഗൃഹോപകരണങ്ങളുടെ കണക്ക് പുറത്തുവിട്ട് കുടുംബശ്രീ

പാലക്കാട് : സംസ്ഥാനത്ത് പ്രളയത്തിൽ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങളുടെ കണക്ക് കുടുംബശ്രീ പുറത്തുവിട്ടു. ഒന്നര ലക്ഷത്തോളം ഗൃഹോപകരണങ്ങൾ കേരളത്തിന് ആവശ്യമെന്നാണ് കുടുംബശ്രീയുടെ കണക്ക്. പ്രളയബാധിത ജില്ലകളിൽ ആലപ്പുഴ ഒഴികെയുള്ള കണക്കാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. പ്രളയബാധിതർക്കു പരമാവധി കുറഞ്ഞ വിലയിൽ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്നതിനു കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി (സിഐഐ) ധാരണയിലെത്തുന്നതിനാണു കുടുംബശ്രീ വിവരശേഖരണം നടത്തിയത്. റഫ്രിജറേറ്ററാണ് ഏറ്റവും കൂടുതൽ ആവശ്യം; 16034 എണ്ണം. കിടക്ക 15,253 എണ്ണം വേണ്ടിവരും.

ആവശ്യമായ ഗൃഹോപകരണങ്ങൾ

സിഎഫ്എൽ, ബൾബുകൾ: 13,349, ടെലിവിഷൻ: 13,136, കട്ടിൽ: 8396, കസേര: 7544, അലമാര: 6503, മേശ: 3285, മിക്സി: 8419, വാട്ടർ മോട്ടോർ: 5722, ഗ്യാസ് സ്റ്റൗ: 5069, വാഷിങ് മെഷീൻ: 4413, പ്രഷർ കുക്കർ: 4083, ഫാൻ: 3052, വാട്ടർ ടാങ്ക്: 1625, മൊബൈൽ ഫോൺ: 1581, ഗ്രൈൻഡർ: 1349, ഇസ്തിരിപ്പെട്ടി: 1206, തയ്യൽ മെഷീൻ: 1146, എമർജൻസി ലൈറ്റ്: 1099 എന്നിവയാണ് പ്രധാനമായും ആവശ്യമായവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button